ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൯ —

ചിലർ മരക്കാരൊട കൈക്കൂലി വാങ്ങി എന്നും, മറ്റു
ചിലർ വ്യാപാരത്തിൽ മാപ്പിള്ളമാരെ തോല്പിച്ചു എ
ന്നും കേട്ടപ്പോൾ വളരെ കയൎത്തു "ക്രിസ്ത്യാനർ നി
മിത്തം ക്രിസ്തു നാമത്തിന്നു വരുന്ന ദൂഷണം ചൊല്ലി
ദുഃഖിച്ചു, അവരവർ അന്യായമായി എടുത്തതെല്ലാം
ഉടയവൎക്ക മടക്കികൊടുപ്പിച്ചു ഇതിനാൽ തന്റെ സ്ഥാ
നികളിൽ അധികം പേരെ ശത്രുക്കളാക്കുകയും ചെയ്തു.

൪൯. പറങ്കി യുദ്ധസമൎപ്പണം.

അൾബുകെൎക്ക മലയാളം വിട്ടു (൧൫൧൨ സപ്ത.)
ഗോവയിൽ എത്തിയാറെ, അതിലുള്ള യുദ്ധശേഷവും
സമൎപ്പിച്ചു, മേലരാവജ്യേഷ്ഠന്റെ അപായത്താൽ
മെൎജ്ജുവിൽ ഇടപ്രഭുവായതു കേട്ടു സന്തോഷിച്ചു
അവനെ പൊൎത്തുഗൽ കോയ്മയിൽ ആശ്രയിപ്പിച്ചു.
പിന്നെ അദിൽഖാനും സന്ധി യാചിക്കയാൽ അവ
നോടും നിരന്നു. ഹബെശിൽനിന്നു ദൂതന്മാർ വന്നു
"ഞങ്ങളുടെ വകക്കാർ എല്ലാം ക്രിസ്ത്യാനർ തന്നെ;
"നിങ്ങൾ വന്നു സഹായിച്ചു ഞങ്ങളിലും മേൽക്കോയ്മ
നടത്തേണം" എന്നുണൎത്തിക്കയും ചെയ്തു. ശേഷം
എല്ലാവരും അനുസരിച്ചിരിക്കെ കൃഷ്ണരായർ മാത്രം
കാഴ്ചകളും സാന്ത്വനവാക്കും അയച്ചതല്ലാതെ ഭട്ടക്ക
ളയിൽ കോട്ട എടുപ്പിപ്പാൻ ചോദിച്ചതിന്നു അനുവ
ദിച്ചില്ല. താമൂതിരിയൊടു ഇണങ്ങി വരേണം എന്നു
അൾബുകെൎക്കിന്റെ ആന്തരം തന്നെ. കോലത്തി
രിയും പെരിമ്പടപ്പും ആയത് സമ്മതിച്ചില്ല കോഴി
"ക്കോട്ടു നഗരത്തെ നശിപ്പിച്ചല്ലാതെ രാജ്യങ്ങൾക്ക്

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/133&oldid=181776" എന്ന താളിൽനിന്ന് ശേഖരിച്ചത്