ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൩ —

വരുത്തി, ഒക്കത്തക്ക മാനുവേൽ രാജാവെ ഉണൎത്തി
"ച്ചതിപ്രകാരം: "അൾബുകെൎക്ക് ചെയ്യുന്നത് എല്ലാം
അബദ്ധമത്രെ; ഗോവയിൽ വെള്ളക്കാൎക്ക് പാൎപ്പാൻ
"നല്ല സൌഖ്യമില്ല, കൊച്ചിത്തുറമുഖത്തിന്നു അതി
"നാൽ താഴ്ചയും നാശവും വരും. ആകയാൽ മേധാ
"വികൾ എല്ലാവരും കൂടി ഗോവയെ ഉപേക്ഷിക്കേ
"ണ്ടയൊ എന്നുള്ളതു വിചാരിച്ചു നിരൂപിച്ചു കൊൾ
"വാനായിട്ടു രാജാവവൎകൾ കല്പിപ്പാൻ തിരുവുള്ള
"ത്തിലേറാവു. അങ്ങിനെ ചെയ്തു എങ്കിൽ കാൎയ്യങ്ങൾ
"ക്രമത്താലെ തെളിഞ്ഞു വരും" എന്നിപ്രകാരം എല്ലാം
എഴുതി അൾബുകെൎക്കിന്നു വേണ്ടുവോളം മാനഹാനി
വരുത്തുകയും ചെയ്തു.

ആയത് നൊരൊഞ്ഞ അറിഞ്ഞു ഗോവയിൽ
ബോധിപ്പിച്ച ഉടനെ അൾബുകെൎക്ക് മലയാളത്തിൽ
വന്നു കണ്ണന്നൂരിലെ കലക്കത്തെ ശമിപ്പിച്ചു. കോല
ത്തിരിയുടെ മന്ത്രിയെ മാറ്റി പിന്നെ കൊച്ചിയിൽ
എല്ലാവരെയും വരുത്തി വിചാരിച്ചു സങ്കടങ്ങളെ തീ
ൎത്തു ദ്രോഹികളെ പേടിപ്പിച്ചു സൎപ്പശീലമുള്ള പാതി
രിയെ പൊൎത്തുഗലിലേക്ക് അയച്ചു ഗോവ തന്നെ
രാജ്യത്തിന്നു മൂലസ്ഥാനമായി വേണം എന്നും അതി
ന്നു കാരണങ്ങൾ ഇന്നവ എന്നും എഴുതിച്ചു സകല
കപ്പിത്താന്മാരെ കൊണ്ടും ഒപ്പിടുവിച്ചതും മാനുവേൽ
രാജാവിന്നു അയക്കയും ചെയ്തു.

പിന്നെ പൊക്കരഹസ്സൻ താമൂതിരിയോടു സ
ന്ധികാൎയ്യം വിചാരിക്കുമ്പോൾ ഇടൎച്ചകളെല്ലാം ക്രമ
ത്താലെ നീക്കുവാൻ സംഗതി വന്നു. താമൂതിരി അൾ
ബുകെൎക്കിന്റെ വാക്കു ബഹുമാനിച്ചു തന്റെ അമ്മ


12

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/137&oldid=181780" എന്ന താളിൽനിന്ന് ശേഖരിച്ചത്