ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൪ —

യേയും പെങ്ങളെയും കോഴിക്കോട്ട കോയയേയും നഗ
രത്തിൽനിന്നു ദൂരത്താക്കി യുദ്ധം മന്ത്രിക്കുന്ന വിശ്വ
സ്തരെയും മിണ്ടാതാക്കിയ ശേഷം, അൾബുകെൎക്ക്
താൻ കോഴിക്കോട്ടിൽ വന്നിറങ്ങി രാജാവെ കണ്ടു സ
ഖ്യവും സമയവും ചെയ്തതിപ്രകാരം: "പൊൎത്തുഗീസ
"ർ ബോധിച്ച സ്ഥലത്തു കോട്ട എടുപ്പിച്ചു അവിടു
"ന്നു കച്ചവടം ചെയ്തു പോരുക. മുളകിന്നു ശേഷമു
"ള്ളവർ പണം മാത്രം കൊടുക്കേ പറങ്കികൾ ചരക്കു
"കളെ കൊടുത്തു മേടിച്ചാൽ മതി കൊല്ലം തോറും ൧൫൦൦൦
"ഭാരം മുളകു കൊച്ചിയിൽ നടക്കുന്ന വിലക്കു തന്നെ
"ബന്തരിൽ വെക്കുക. ആണ്ടിലെ ചുങ്കത്താൽ പാ
"തി മാനുവേൽ രാജാവിനു കപ്പമായി ഏല്പിക്ക. ക
"ബ്രാലിന്റെ സമയത്ത് പാണ്ടിശാലക്കും മറ്റും
ചേതം വന്നതെല്ലാം താമൂതിരി ഭണ്ഡാരത്തിൽനിന്ന
"ഒപ്പിക്ക" എന്നിപ്രകാരം സന്ധിച്ച നാൾ മുതൽ
ഇടപ്പള്ളിത്തമ്പുരാൻ മുതലായവൎക്ക് പടക്കായി കൊടു
ക്കുന്ന സഹായം മുടങ്ങിപ്പോയി. പറങ്കികൾക്ക് ചെ
ലവ കുറഞ്ഞു വരവു വൎദ്ധിക്കയും ചെയ്തു. അന്നു
കോലത്തിരിയും വിചാരിച്ചു എങ്ങിനെ എങ്കിലും ഇ
നി മാപ്പിള്ളമാരെ പേടിപ്പാൻ സംഗതിയില്ല; മുസ
ല്മാനരുടെ അതിക്രമത്തിന്നു തടവു വന്നു പോയി
എന്നു വിചാരിച്ചു സന്തോഷിച്ചു പെരുമ്പടപ്പിന്നു
ബോധം വരുത്തുവാൻ എഴുതുകയും ചെയ്തു.

അനന്തരം കോഴിക്കോട്ടിൽ തെക്കെ അറ്റത്തു പു
ഴവക്കത്തു തന്നെ കോട്ട എടുപ്പിപ്പാൻ തുടങ്ങി. കണ്ണ
നൂർ മുതലായ കോട്ടപ്പണി ചെയ്തു തീൎത്ത തൊമാ
ഫെൎന്നന്തസ് തന്നെ. ആ കോട്ടയേയും നിൎമ്മിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/138&oldid=181781" എന്ന താളിൽനിന്ന് ശേഖരിച്ചത്