ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൯ –

"അവൻ ഒരു മദ്യപായിയെ പ്രധാന പാതിരിയാക്കി
"യിരിക്കുന്നു. ആയവൻ കുമ്പസാരത്തിൽ കേൾക്കാ
"യി വരുന്ന വിശേഷങ്ങൾ ഒക്കെയും തന്നോട് അ
"റിയിക്കണം എന്നു നിൎണ്ണയം അതുകൊണ്ടു അ
"ജ്ഞാനികൾ ആരും ഇപ്പൊൾ വന്നു ചേരുന്നതുമി
ല്ല. മാപ്പിള്ളമാരുടെ കൂട്ടത്തിൽ ചേരുകെ ഉള്ളൂ. ഇത്
"എല്ലാം ആരാഞ്ഞു നോക്കെണം വിസൊരയി കൊ
"ല്ലംതോറും കണക്ക് ഒപ്പിക്കുമാറ ഒരു വ്യവസ്ഥ വരു
"ത്തേണം ൟ എഴുതിയത് ഒക്കെയും ശുദ്ധപട്ടാങ്ങല്ല
"എന്നു വരികിൽ എഴുത്തുകാരനോട് ചോദിക്കട്ടെ, കള
"വു എന്നു കണ്ടാൽ തലയറുക്കാവൂ"

ആയത് ഒക്കെയും അൾബുകെൎക്ക എത്രയും ശാ
ന്തമനസ്സോടെ വായിച്ചു കേട്ടു കപ്പിത്താന്മാരെയും
കേൾപ്പിച്ചു. "ഞാൻ രാജാവെ സേവിപ്പാൻ കാട്ടുന്ന
ഉത്സാഹത്തിന്റെ ഫലം ഇതത്രെ" എന്നു ചൊല്ലി
അതിശയിച്ചിരുന്നു പിന്നെ താൻ വ്യാഖ്യാനം ഒന്നും
ചേൎക്കാതെ, കത്തുകളെ ഒരു മാറാപ്പാക്കി രാജസന്നിധി
യിങ്കലേക്ക് അയച്ചു. സ്ഥാനികൾ മിക്കവാറും അ
തു കണ്ടാവെ, "ഇതു പോരാ" എന്നു ചൊല്ലി കൂടി
വിചാരിച്ചു. ആൾബുകെൎക്കിന്റെ സ്തുതിക്കായി ഒരു
കത്ത് എഴുതി കൂടെ ആയപ്പാൻ നിൎബന്ധിച്ചു. അ
തിനു അവൻ പറഞ്ഞു : ഇതരുത; ഞാൻ നിങ്ങളെ
"ക്കൊണ്ടു എന്റെ ഗുണത്തിനായി എഴുതിച്ച പ്ര
"കാരം തോന്നും അല്ലൊ? ഇനി ദൈവത്തിൻ ഇഷ്ടം
"പോലെ ആകട്ടെ".

എന്നതിന്റെ ശേഷം അവൻ കൊച്ചിക്ക് പോ
യി പെരിമ്പടപ്പെ കണ്ടു താമൂതിരിയോട് ഇണങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/143&oldid=181786" എന്ന താളിൽനിന്ന് ശേഖരിച്ചത്