ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൧ -—

റെ, അൾബുകെൎക്കിന്റെ ശ്രീത്വം നിമിത്തം അതി
ശയിച്ചു, സമ്മാനങ്ങളെ അയച്ചു മമത ഉറപ്പിക്കുകയും ചെയ്തു.

അതിന്നിടയിൽ മാനുവേൽ രാജാവ് ആ മേൽ
പറഞ്ഞ വൈരികളുടെ കത്ത് എല്ലാം കണ്ടും അസൂയ
ക്കാരുടെ മന്ത്രണം കേട്ടും കൊണ്ടു വിചാരിച്ചു ലോ
പോ സുവാരസ് എന്ന കപ്പിത്താനെ പിസൊരെ
യാക്കി മലയാളത്തിലേക്ക് ൧൦ കപ്പലുമായി നിയോ
ഗിച്ചയച്ചു, (൧൫൨൫ എപ്രീൽ) ആയവൻ സപ്ത
മ്പ്ര ൨ാം ൹ ഗോവയിൽ എത്തിയാറെ, "അൾബുകെ
ൎക്കിന്റെ അധികാരം തീൎന്നു എന്നറിയിച്ചു" സാധാ
രണമായ ദുഃഖം ഉണ്ടാക്കി ഉടനെ അൾബുകെൎക്കി
ന്റെ വിശ്വസ്തരെ മാറ്റി, പിന്നെ കണ്ണന്നൂരിൽ ഓ
ടി കോലത്തിരിയെ കണ്ടു, മാനുവേലിന്റെ കാഴ്ചയാ
യി ചിലതു സമ്മാനിച്ചു കൊച്ചിക്ക് പോയി ആ
ണ്ടത്തെ ചരക്കു കരയേറ്റി അയപ്പിക്കയും ചെയ്തു.
അപ്പോൾ പെരിമ്പടപ്പും അവനെ കണ്ടു "ഹോ ഇ
വൻ ഒട്ടും പരിപാകം ഇല്ലാത്തവൻ അല്ലൊ അൾ
"ബുകെൎക്കിൽ നാമും കുറ്റം ആരോപിച്ചത് കഷ്ടം ക
"ഷ്ടം തന്നെ" എന്നു പറഞ്ഞു. പിന്നെ പൊൎത്തുഗീ
സരിൽ ഉത്തമന്മാർ "അൾ്മൈദ അൾബുകെൎക്ക എ
ന്നവരുടെ ശുഭകാലം കഴിഞ്ഞുവല്ലൊ" എന്നു വെച്ചു
രാജസേവ, വെറുത്തു, കപ്പലേറി വിലാത്തിക്ക മടങ്ങി
പ്പോകയും ചെയ്തു.

ഹൊൎമ്മുജിൽനിന്ന ഓടി വരുമ്പോൾ, തന്നെ അ
അൾബുകെൎക്കിന്നു ഒരു പടക എതിരേല്പാൻ ചെന്നു വ
ൎത്തമാനം എല്ലാം അറിയിച്ച ഉടനെ, അവൻ ദുഃഖിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/145&oldid=181788" എന്ന താളിൽനിന്ന് ശേഖരിച്ചത്