ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧ ൪ ൮ —

ഞ്ഞിട്ടും താമസം വളരെ ഉണ്ടായി. റാണി അവനെ
വേറെ വിളിച്ചു പറഞ്ഞിതു: "നമ്മുടെ അയല്വക്കത്തു
"തിരുവിതാങ്കോട്ട രാജാവോടു പടയെല്ക്കേണ്ടതാകു
"ന്നു; നാളെ നാം എഴുന്നെള്ളേണ്ടത; അതു കൊണ്ടു
"പണത്തിന്ന അല്പം ഞെരിക്കും ഉണ്ടു വിശേഷാൽ,
"പള്ളിവക ഇപ്പോൾ ചോദിക്കരുത് പിള്ളമാരും നാ
"യന്മാരും അത അടക്കി കൊണ്ടു വരായ്കയാൽ നാം
"ജയിച്ചു വരുമ്പോൾ, എന്റെ സന്നിധാനത്തി
"ങ്കൽനിന്നു തീൎക്കേണ്ടുന്ന കാൎയ്യം ആകുന്നു. ആയതു
"കൊണ്ടു ഞാൻ ഇങ്ങു പോരുവോളം ആ വക ഒന്നും
മിണ്ടരുതെ" എന്നും മറ്റും യാചിച്ചതിനാൽ, കപ്പി
ത്താൻ അവളുടെ ഗുണമനസ്സും മന്ത്രിസ്വാധീനത
"യും അറിഞ്ഞു "സ്വസ്ഥയായിരിക്കാം എങ്കിലും ഞ
"ങ്ങൾക്ക് രാത്രി പാൎപ്പാൻ സ്ഥലം തരേണ്ടതു, അതി
"ന്നു ഭവനം ഇല്ലെങ്കിൽ ഒന്നു എടുപ്പിപ്പാൻ അനു
വാദം ഉണ്ടാകേണം" എന്നു അപേക്ഷിപ്പാൻ തുട
ങ്ങി. ഇതു കൌശലത്താലെ ചോദിച്ചതാകുന്നു; സു
വാരസ് മടങ്ങിവന്നാൽ പിന്നെ ഒരു കോട്ട എടുപ്പി
ക്കേണം എന്നും അതിന്റെ മുമ്പെ ഒരു നല്ല സ്ഥലം
തിരഞ്ഞു കൊള്ളേണം എന്നും കല്പിച്ചിട്ടുണ്ടായിരുന്നു.
റാണി കുറയ ക്ലേശിച്ചു പോയി എങ്കിലും പിറ്റെ
ന്നാൾ ഒരു സ്ഥലം കുറിച്ചു കൊടുത്തു യാത്രയാകയും
ചെയ്തു.

ആയതു കേട്ടപ്പോൾ, ചോനകർ കോപിച്ചു "ഇ
"തു പാണ്ടിശാലക്കല്ല കോട്ടക്കായി വിചാരിച്ചതത്രെ"
എന്നു മുറയിട്ടു റാണിയോടു ബോധിപ്പിച്ചതല്ലാതെ, കു
മാരിരാജ്ഞിയാകുന്ന മറ്റെ തമ്പുരാട്ടിയെ വശീകരിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/152&oldid=181795" എന്ന താളിൽനിന്ന് ശേഖരിച്ചത്