ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൨ —

൫൬. സിക‌്വെര കാലത്തിൽ
മാലിലെ വിപത്തു.

സിക‌്വെര ൯ വൎഷത്തിന്മുമ്പെ മലാക്കയോളം ക
പ്പൽ നടത്തുകയാൽ കിൎത്തി ലഭിച്ചവൻ തന്നെ. ത
ന്റെ അധികാരത്തിന്നു കുറവുവരരുത് എന്നു വെച്ചു
അവൻ ഭട്ടക്കുള ചോനകരുടെ അഹമ്മതിയെ താഴ്ത്തി
(൫൩) രാജാവെക്കൊണ്ടു കപ്പം വെപ്പിക്കയും ചെയ്തു.
അവൻ കണ്ണനൂർ, കോഴിക്കോടു മുതലായ രാജാക്ക
ന്മാരെ കണ്ടു സഖ്യം ഉറപ്പിപ്പാൻ ശ്രമിക്കയും ചെ
യ്തു. (ജനു. ൧൫൧൯) മാലിലെ വൎത്തമാനം എല്ലാം
കേട്ടശേഷം (൫൫) അവൻ ഗോമസ കപ്പിത്താനെ
കണ്ടു അതിലേക്ക് നിയോഗിച്ചു ആയവൻ ദ്വീ
പിൽ എത്തിയ ഉടനെ രാജാവോടു കല്പന വാങ്ങി
കല്ലു കിട്ടായ്കയാൽ മരവും മണ്ണും കൊണ്ടു ഒരു കോട്ട
എടുപ്പിപ്പാൻ തുടങ്ങി. അനന്തരം അവൻ ഞെളി
ഞ്ഞു, രാജാവെ തുഛ്ശീകരിചു കണ്ടവരോടു തന്റേടം
പ്രവൃത്തിച്ചു പോയി. രാജാവ് അത എല്ലാം സഹി
ച്ചു മിണ്ടാതെ പാൎത്തു. പ്രജകൾക്കും ആയുധപ്ര
യോഗം കിനാവിൽ പോലും ഇല്ലാഞ്ഞു. ഗുജരാത്തി
ൽനിന്ന് കച്ചവടത്തിന്നു വന്ന മുസല്മാനരൊ വ
ൎത്തമാനം അറിഞ്ഞാറെ, "ൟ കപ്പിത്താനു ൧൫ ആ
ളെ ഉള്ളൂ" എന്നു കണ്ടു ഒക്കത്തക്ക കലഹിച്ചു കോട്ട
യെ വളഞ്ഞു പൊരുതു കയറി, ൧൫ പറങ്കികളെയും
കൊന്നു, വസ്തു കവൎന്നു കോട്ടയെ ചുട്ടു കപ്പലേറി
പോകയും ചെയ്തു. അതിന്നു സിക‌്വെര കണക്കു
ചോദിച്ചപ്പോൾ, രാജാവ് വൃത്താന്തം എല്ലാം അറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/156&oldid=181799" എന്ന താളിൽനിന്ന് ശേഖരിച്ചത്