ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൮ —

വന്നു എന്നറിഞ്ഞു, വിസൊറയി കോഴിക്കോട്ടിൽ
ഇറങ്ങിയ നേരം താമൂതിരി മരിച്ചിരിക്കുന്നു എന്നും
അനന്ത്രവൻ വാഴ്ച തുടങ്ങിയന്നു തന്നെ പ്രജകളുടെ
സങ്കടങ്ങളെ വിചാരിച്ചു പറങ്കികളുടെ ഡംഭത്തിന്നും
പ്രതിക്രിയ ചെയ്യും എന്നുള്ള പ്രകാരം കല്പിച്ചു എന്നും
കേട്ടു വിഷാദിക്കയും ചെയ്തു. വിസൊറയുടെ മന്ത്രി
കളിൽ കസ്ത്രു എന്നവൻ ഒരുനാൾ കോട്ടയെ വിട്ടു,
കോഴിക്കോട്ടങ്ങാടിയെ കാണ്മാൻ പോയപ്പോൾ, ചി
ല പീടികക്കാരും മറ്റും ശകാരിച്ചു തുടങ്ങി, അവൻ
പിൻവാങ്ങി പോകുമ്പോൾ, കല്ലെറിഞ്ഞു ചില പ
ണിക്കാരെ മുറി ഏല്പിച്ചും പലിശക്ക് അടിച്ചും കുന്ത
ങ്ങൾ ഏന്തികൊണ്ടും പിന്തുടൎന്നു കോട്ടയോളം ചാടി
വരികയും ചെയ്തു. എങ്ങിനെ എങ്കിലും പട അരുതു
എന്നു വിസൊറയി വിചാരിച്ചു ഒന്നും കൂട്ടാക്കാതെ
സകല കപ്പലോടും കൂട കൊച്ചിക്ക് ഓടി സുഖേന
പാൎക്കയും ചെയ്തു. അപ്പോൾ മപ്പിള്ളമാർ ധൈര്യം
മുഴുത്തു കൊച്ചിപ്പുഴയിൽ കൂട പ്രവേശിച്ചു പടകുകളെ
ആട്ടിക്കവൎന്നും കണ്ട പറങ്കികളെ കൊന്നും കൊണ്ടു
ഓടിക്കളകയും ചെയ്തു. അതിനെയും മെനെസസ്സ്
കരുതാതെ മിക്കവാറും കപ്പലുകളെ കൂട്ടിക്കൊണ്ടും ഹൊ
ൎമ്മുജിൽ ഓടി മലയാള തീരത്തിലെ വിചാരണയെ
സഹോദരനിൽ ഏല്പിച്ചു വിടുകയും ചെയ്തു. അന്നു
കോഴിക്കോട്ടകോട്ടയിൽ ജൂവാൻ ലീമ എന്നൊരു ശൂ
രൻ പ്രധാനിയാകുന്നു; ആയവൻ മാപ്പിള്ളമാർ പുഴ
തോറും പടക്ക് വട്ടം കൂട്ടി പടകുകൾ ഒരുങ്ങുന്നതല്ലാ
തെ, മക്കത്തേക്ക് എട്ടു പടക മുളക കയറ്റി അയച്ചു
പോകുന്നുണ്ടെന്നു കേട്ട മെനെസസ്സെ ബോധിപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/172&oldid=181815" എന്ന താളിൽനിന്ന് ശേഖരിച്ചത്