ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧ ൭ ൨ —

മൎയ്യാദ്രപ്രകാരം അന്ത്യാഭിഷേകം വാങ്ങി (൧൫൨൪) ദി
ശമ്പ്ര. ൨൪) മരിക്കയും ചെയ്തു. കൊച്ചി വലിയ പ
ള്ളിയിൽ അവന്റെ ശവം സ്ഥാപിച്ചശേഷം മക
നും മെനെനസ്സും തമ്മിൽ വൈരം ഭാവിച്ചു പറങ്കിക
ളിൽ ൨ കൂറുണ്ടാക്കി അങ്കം കുറപ്പാൻ ഭാവിച്ചപ്പൊൾ,
സമ്പായു രാപ്പകൽ പ്രയത്നം ചെയ്തു. രണ്ടു വക
ക്കാരെ വേറെ പാൎപ്പിച്ചു സമാധാനം രക്ഷിച്ചു രാജ
പത്രം തുറന്നു നോക്കിയാറെ, "ഗാമക്ക അപായം വ
"രികിൽ മെനെസസ്സ കുഡുംബത്തിൽ ഹെന്ദ്രി എ
ന്നവൻ തന്നെ വിസൊറയി ആക എന്നു കണ്ട
"പ്പൊൾ, എദ്വൎത്തമെനെസസ്സ് (൧൫൨൫ ജനുവരി
൨൦) പൊൎത്തുഗലിന്നാമ്മാറു പുറപ്പെട്ടു പോയി കൊ
ച്ചിയിലുള്ള പറങ്കികൾക്ക് അന്തഃഛിദ്രം ഇളക്കയും
ചെയ്തു."

൬൬. മെനെസസ്സ കണ്ണനൂരിൽ
വ്യാപരിച്ചത.

ഹെന്ദ്രീ മെനെസസ്സ് ഗോവയിൽനിന്ന പുറ
പ്പെട്ടു ഭട്ടക്കളത്തൂക്കിൽ കോഴിക്കോട്ടകാരുടെ പടകു ചി
ലതു മുക്കി കണ്ണനൂരിൽ ഇറങ്ങിയാറെ, കേട്ട വൎത്ത
മാനം ആവിതു: "കപ്പൽ പിടിക്കാരുടെ പ്രമാണിയാ
"യ ബാലഹസ്സൻ കോലത്തിരി ഗാമാവിന്നു ഏല്പി
"ച്ചനാൾ മുതൽ ൟ കോട്ടയുടെ തുറുങ്കിൽ തന്നെ ഉ
"ണ്ടു മമ്മാലി വകക്കാരോടു സംബന്ധം ഉണ്ടാകയാൽ
"ശിക്ഷിച്ചു കൂടാ മാപ്പിള്ളമാർ അവനെ വീണ്ടെടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/176&oldid=181819" എന്ന താളിൽനിന്ന് ശേഖരിച്ചത്