ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൭൪ —

റയി ഉടനെ സില‌്വെര കപ്പിത്താനെ നിയോഗിച്ചു
അവനും ധൎമ്മപട്ടണത്തേക്ക് ഓടി ഉണ്ടകൾ പൊ
ഴിയുന്നതിന്നിടയിൽ കരക്കിറങ്ങി ജയിച്ചു ഊരിന്നും
പടകിന്നും (മയ്യഴി അങ്ങാടിക്കും)തീക്കൊടുത്തു ശിക്ഷക
ഴിക്കയും ചെയ്തു. (ജനുവരി ൧൫൨൫.)

൬൭. കോഴിക്കോട്ടിൽ പട തുടങ്ങിയതു.

മെനെസസ്സ് കോഴിക്കോട്ടിൽ എത്തുമ്പോൾ, താ
മൂതിരി ചില നാൾ പുലരും തോറും കുറമ്പിയാതിരി
യെയും തിനയഞ്ചെരി ഇളയതിനെയും നിയോഗിച്ചു
൧൫000 നായന്മാരെക്കൊണ്ടു പോർ കഴിപ്പിച്ചപ്രകാര
വും ആവതൊന്നും കാണായ്കയാൽ, രാജാവിന്നു പശ്ചാ
ത്തപം വെച്ചു തുടങ്ങി, പൂണച്ചണയും മറ്റും അയ
ച്ചു ലീമ കപ്പിത്താനോടു സന്ധിപ്പാൻ പറയിച്ച
പ്രകാരവും "കൊച്ചീക്കാരനും മഹാ ദ്രോഹിയുമായ
പാത്തുമരക്കാരെ ഏല്പിച്ചു വെക്കയല്ലാതെ, സന്ധി
ക്കയില്ല" എന്നു ലീമ മറുപടി അയച്ച പ്രകാരവും
എല്ലാം സമ്മതിച്ചു "പടച്ചെലവ് ഒക്കെയും താ
മൂതിരിഭണ്ണാരത്തിൽനിന്നുതന്നാൽ നിരന്നുകൊള്ളാം"
എന്നു കല്പിച്ചു രാത്രിയും പാൎക്കാതെ ഓടി (൧൫൨൫
ഫെബ്രു.) കൊച്ചിയിൽ ഇറങ്ങുകയും ചെയ്തു. അവി
ടെനിന്നു അവൻ ഉടനെ പൊൎത്തുഗൽ മാനത്തെ
രക്ഷിപ്പാൻ ഉത്സാഹിച്ചു കോപ്പിട്ടു പോരുമ്പോൾ
താമൂതിരി ദൂതയച്ചു "നിങ്ങളോടു ഇണങ്ങുവാനെ മന
സ്സുള്ളു; പൊന്നാനിയിൽ ഉള്ള പടക എല്ലാം ഏല്പി
ക്കാം" എന്നും മറ്റും ബോധിപ്പിച്ചത് കേട്ടാറെ, "ഇതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/178&oldid=181821" എന്ന താളിൽനിന്ന് ശേഖരിച്ചത്