ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൦ —

മ്പിയാതിരിയും, തിനയഞ്ചേരി ഇളയതും ഉടനെ ൧൨000
നായന്മാരുമായി വന്നു കോട്ടയെ വളഞ്ഞു പാൎത്തു.
അതിൽ അന്നു ൩൦൦ പടജ്ജനങ്ങൊളൊട കൂട ലീമ ക
പ്പിത്താൻ എന്ന ഒരു ശൂരൻ ഉണ്ടു, മാപ്പിള്ളമാൎക്കൂ ത
ലവനായതു സിക്കില്യയിൽ ജനിച്ചു ൧൫൨൨ ആമ
തിൽ രൊദ യുദ്ധത്തിൽ കുടുങ്ങി റൂമി പക്ഷം ചേൎന്നു
ചേലാവിൽ കുടുങ്ങിയ ഒരു യന്ത്രക്കാരൻ തന്നെ. അവൻ
കോട്ടയുടെ തെക്കെ ഭാഗത്ത വണ്ണത്താൻ പറമ്പിലും
ചീനക്കൊട്ടയുടെ തെരുവത്തും കിടങ്ങു കിളച്ചുറപ്പിച്ചു
തോക്കു സ്ഥാപിക്കുമ്പൊൾ, രാവും പകലും യുദ്ധം ഉ
ണ്ടായി പറങ്കികൾ പാണ്ടിശാലകളിൽ നിന്നു ചര
ക്കും ഉണ്ടയും കിഴിച്ചു കോട്ടയിൽ ആക്കി പുറത്തുള്ള
തങ്ങളുടെ ഭവനങ്ങൾ എല്ലാം ഭസ്മമാക്കി കോട്ടയെ
അടക്കയും ചെയ്തു. രാജാവു തൻ നഗരത്തിൽ വന്നു
മാപ്പിള്ളമാർ ഒഴികെ ൯൦,൦൦൦ നായന്മാർ കൂടി വന്നു
ആയുധം വഴങ്ങുന്നത കണ്ട ശേഷം കോട്ടയെ വ
ലം വെച്ചു “ഇത്ര ചെറിയ കോട്ടയെ പിടിപ്പാൻ
ചില നാൾ മതി” എന്ന പറഞ്ഞാറെ,“ഒർ ആണ്ടു
കൊണ്ടു കടപ്പാൻ വിഷമമത്രെ”എന്നു ഇളയതു ഉ
ണൎത്തിച്ച ശേഷം“രൊദയിൽ ചെയ്ത പ്രകാരം എ
ല്ലാം പ്രയോഗിക്കെണം” എന്നു യന്ത്രക്കാരനൊടു ക
ല്പിച്ചു ഏറിയ സമ്മാനം പറഞ്ഞു കൊടുക്കയും ചെയ്തു.
ലീമ ഒരാണ്ടേക്ക് വെള്ളവും അരിയും ഒരു മാസത്തേക്ക
കറിയും എണ്ണയും ഉണ്ടെന്ന കണ്ടു വിഷഭയം നിമി
ത്തം താക്കൊൽ കൈവിടാതെ പിടിച്ചു കൊണ്ടു ഓരൊ
രൊ വാക്കുകളെ പറഞ്ഞു പറങ്കികൾക്ക ധൈൎയ്യം കൊ
ളുത്തി മാറ്റാനോടു എതൃൎത്തു നിൽക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/184&oldid=181827" എന്ന താളിൽനിന്ന് ശേഖരിച്ചത്