ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൫ —

അടികൾ പുറക്കാട്ടിൽ പൊയി കടൽ പിടിക്കാരിൽ മൂ
ത്തപ്പനായി ചമഞ്ഞു. താമൂതിരി കോട്ടയെ ഇടി തീൎത്തു
കെട്ടുവാൻ കല്പിച്ചു. അൾബുകെൎക്ക ൧൨ വൎഷത്തി
ന്ന മുമ്പെ തുടങ്ങിയതിന്നു ഇങ്ങിനെ അറുതി വന്നു
വല്ലൊ (൫ാം അദ്ധ്യായം) എന്നു ഡംഭിച്ചു പൊയി അദി
ൽശഃ മുതലായ രാജാക്കന്മാൎക്ക് ദൂത അയച്ചു നിങ്ങളും
നിങ്ങളും “പറങ്കികളെ പേടിപ്പിച്ചു നീക്കുവാൻ സംഗതി വ
രേണമെ” എന്നറിയിക്കയും ചെയ്തു.

എന്നതുകൊണ്ടു മുസൽമാനർ ൟ കഥ പറയുന്ന
വിധം വേറെ അവരുടെ വാക്കാവിതു: “പറങ്കികൾ
“കോഴിക്കോട്ടിൽ കോട്ട കെട്ടിയ ശേഷം നബിയുടെ
“ആളുകളെ വളരെ ഹിംസിച്ചു പോയി വിശേഷാൽ
“കാലത്താൽ ൪ പടകു മുളകും ഇഞ്ചിയും മക്കത്തേക്ക
യപ്പാൻ കല്പന ആയെങ്കിലും മാപ്പിള്ള കച്ചവട
“ത്തെ അവർ എല്ലാവിധത്തിലും വിരോധിച്ചു നട
“ന്നു കൊടുങ്ങല്ലൂരിലെ യഹൂദന്മാരും താമൂതിരിക്ക് ബ
“ലം ഇല്ല എന്നു കണ്ടു വളരെ മാപ്പിള്ളമാരെ കല
ഹിച്ചു കൊന്നു. അതുകൊണ്ടു താമൂതിരി നാണിച്ചു
“പട കൂറ്റി കൊടുങ്ങല്ലൂരെ കൊള്ളെ പുറപ്പെട്ടു ജയിച്ചു
“യഹൂദരെ അശേഷം രാജ്യത്തിൽനിന്നു നീക്കി മുട
ക്കയും ചെയ്തു.അനന്തരം നമ്മുടെ സ്വരൂപമല്ലൊ
“ചോനകൎക്ക ആശ്രയം എന്നു ചൊല്ലി എവിടെനി
“ന്നും മുസൽമാനരെ വിളിച്ചു ചേൎത്തു പറങ്കികളോടു
“പടകൂടി അവരുടെ കോട്ടയെ പിടിച്ചടക്കയും ചെ
“യ്തു. അന്നു മുതൽ കാലത്താലെ നാലു പടകും മക്ക
“ക്കച്ചവടത്തിന്നായി ഓടിച്ചു പോന്നു ഇരിക്കുന്നു”
എന്നിങ്ങനെ ഫെരിഷ്ട എഴുതി വെച്ച വൎത്തമാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/189&oldid=181832" എന്ന താളിൽനിന്ന് ശേഖരിച്ചത്