ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൬ —

കൊടുങ്ങല്ലൂരിൽ അന്നുണ്ടായതിന്റെ വിവരം നിശ്ച
യിപ്പാൻ പാടില്ല. ൬൯, അദ്ധ്യായത്തിൽ ചിലതു സൂ
ചിപ്പിച്ചിരിക്കുന്നു. യരുശലേമിൻ നാശം പോലെ
അവർ അക്കാലം അനുഭവിച്ചു എന്നും കച്ചവടത്തി
ന്റെ ആധിക്യം ഉള്ള അഞ്ചുവണ്ണം എന്ന ഗ്രുഹം മു
റിഞ്ഞുപോയി എന്നും ചില യെഹൂദന്മാർ പറയുന്നു.

൭൨. ഹെന്രീ മെനെസസ്സിന്റെ ശേഷം
വസ്സദസമ്പായുവാണു കൊണ്ടതു.

കോഴിക്കോട്ട കോട്ടയെ ഒഴിച്ചു കൊടുത്തതിൽ പി
ന്നെ ഹെന്ദ്രീ കൊച്ചിക്ക് ഓടി ചിലനാൾ പാൎത്ത
പ്പോൾ, ജോൎജ്ജ് അൾബുകെൎക്ക് മലാക്കയിൽ നിന്നു
മടങ്ങി വന്നു പുറക്കാട്ടിന്റെ തൂക്കിൽ ഉണ്ടായ പടയെ
അറിയിച്ചു. അവിടെ പുറക്കാടടികൾ ൨൫ മഞ്ചുകളു
മായി അവന്റെ കപ്പലെ ചുറ്റിക്കൊണ്ടു കാറ്റി
ല്ലാത്ത സമയം പട തുടങ്ങി വളരെ ഞെരിക്കം വരുത്തി
യ ശേഷം കാറ്റു വീശിയതിനാൽ മാത്രം തെറ്റുവാൻ
സംഗതി വന്നു.താമൂതിരിയും തന്റെ പടകുകളെ പാ
ത്തുമരക്കാരിൽ എല്പിച്ചു കടല്പിടിക്കായി നിയോഗിച്ച
പ്രകാരം ശ്രുതി വന്നു.അവരെ ശിക്ഷിപ്പാൻ ഹെ
ന്ദ്രീ ഗോവ മുതൽ പോന്നാനിവരയും ശത്രുക്കളെ
തിരഞ്ഞു പോന്നു. നാട്ടുകാർ പറങ്കിക്കപ്പലെ കാണു
ന്നേരം വലിയ തീക്കത്തിച്ചു വൎത്തമാനത്തെ മുമ്പിൽ
കൂട്ടി ദൂരത്തോളം അറിയിക്കയാൽ പടകുകൾ ഒക്കയും
പുഴകളിൽ ഓടി ഒളിച്ചു പാൎപ്പാൻ കഴിവു സംഭവിച്ചു.
ചാലിയത്തു മാത്രം കരപ്പുറത്തു ചില പടകും വീടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/190&oldid=181833" എന്ന താളിൽനിന്ന് ശേഖരിച്ചത്