ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൯ —

ഞ്ഞാറെ, ഭാഗത്തും കൊത്തളങ്ങളെ പണികയും ചെ
യ്തു. ഇങ്ങിനെ പ്രയത്നം കഴിക്കുമ്പോൾ മസ്കരഞ്ഞാ
വേഗം വരുമെന്നു കേട്ടു പൊൎത്തുഗലിൽ നിന്നു മസ്ക
രഞാവെ നീക്കിയപ്രകാരം ഒരു ശ്രുതിയും കേട്ടു
വിചാരിക്കുമ്പോൾ, കൊച്ചിയിൽ പറങ്കികൾ എല്ലാ
വരും തങ്ങളിൽ ഇടഞ്ഞു ഹാരൊ എന്ന ദോമിനിക്യ
പാതിരി (൧൫൨൭ ജനു. ൧) പള്ളിപ്രാൎത്ഥനയിൽ ത
ന്നെ ”വസ്സ് അത്രെ പ്രമാണം എന്ന് പരസ്യമാ
ക്കി മസ്കരഞ്ഞാവിൻ പക്ഷം എടുക്കുന്നവർ മഹാ
പാപികളും നരകയോഗ്യരും” എന്നും അറിയിച്ചാറെ,
വസ്സ് മനസ്സ് ഉറപ്പിച്ചു അന്യപക്ഷക്കാരെ നാട്ടിൽ
നിന്ന് കളവൂതും ചെയ്തു. അതുകൊണ്ടു ഇടച്ചൽ മു
ഴുത്തു വന്നാറെ,തുൎക്കരുടെ നേരെ ഓടുവൻ കപ്പല്ക്ക്
ആൾ പോരാതെ വന്നു എങ്കിലും പറങ്കികൾക്ക് സം
ഭവിച്ച പോലെ തുൎക്കൎക്കും കൂടെ തങ്ങളിൽ അസൂയാ
മത്സരങ്ങൾ അകപ്പെട്ടതിനാൽ അവൎക്ക് അദൻകോ
ട്ടയെ പിടിപ്പാൻ കഴിയാതെ യുദ്ധം എല്ലാം അബ
ദ്ധമായി പോകയും ചെയ്തു. അതുകൊണ്ടു പറങ്കി
കൾ സന്തോഷിച്ചു രാജാവെ അറിയിപ്പാൻ വേഗ
ത വേണമെന്നു നിശ്ചയിച്ചു ഒരുത്തൻ ഹൊൎമ്മൂജിൽ
നിന്നു യാത്രയായി റൂമിരാജ്യത്തിൽ കൂടി കടന്നു, ൩
മാസത്തിലധികം പൊൎത്തുഗലിൽ എത്തി വൎത്തമാനം
ബോധിപ്പിക്കയും ചെയ്തു. ആ യാത്ര അന്നു വലിയ
അതിശയമായി തോന്നി. ഇപ്പോൾ തീക്കപ്പൽവഴി
യായി പോകുവാൻ ഒരു മാസമെ പോരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/193&oldid=181836" എന്ന താളിൽനിന്ന് ശേഖരിച്ചത്