ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯൩ —

ക്കുവാൻ പ്രയാസപ്പെടുന്നതിനോടു താമൂതിരി ചെറു
ത്തു വലിയ പടയെ ചേൎക്കയാൽ, വസ്സും കൂടെ അ
വിടെ ഓടി ശത്രുക്കളെ തടുപ്പാൻ ഓരോന്നിനെ ഉപ
ദേശിച്ചു താൻ പുറക്കാട്ടിലേക്ക് യാത്രയാകയും ചെ
യ്തു.അവിടെ വാഴുന്ന അടികൾ പറങ്കികൾക്കു വൈ
രിയായി ചമഞ്ഞപ്രകാരം മീത്തൽ പറഞ്ഞുവല്ലൊ.
(൬൬. ൭൧) ദ്രോഹിയെ ശിക്ഷിപ്പാൻ നല്ല തഞ്ചം വ
ന്നത വസ്സ് അറിഞ്ഞു അടികളും നായന്മാരും ഒരു
പടക്കായി കിഴക്കോട്ടു പുറപ്പെട്ട ശേഷം പട്ടാളത്തെ
കരക്കിറക്കി നഗരത്തിന്നു വെള്ളവും ചളിയും നല്ല
ഉറപ്പും വരുത്തി എങ്കിലും പറങ്കികൾ കടന്നു കയറി
കൊട്ടാരത്തെ വളഞ്ഞു ആ കടൽ പിടിക്കാർ കവൎന്നു
ചരതിച്ച പൊന്നും വെള്ളിയും തോക്കും മറ്റും ഭണ്ഡാ
രങ്ങളെ ഒക്കെയും കൈക്കലാക്കി അടികളുടെ ദാരങ്ങ
ളെയും പെങ്ങളെയും പിടിച്ചു കൊണ്ടുപോകയും ചെ
യ്തു. (൧൫൨൮ അക്ത.൧൫) അന്നു പോരാടിയ ൧൦൦൦
വെള്ളക്കാരിൽ ഓരോരുവന്നു ൮൦൦ പൊൻപത്താക്കു
കൊള്ളയുടെ അംശമായി കിട്ടി മൂപ്പന്നു ഒരു ലക്ഷ
ത്തോളം സാധിച്ചു എന്നു കേൾക്കുന്നു.നഗരത്തിന്നു
തീക്കൊടുത്തു തെങ്ങും മുറിച്ചതിൽ പിന്നെ പറങ്കികൾ
കപ്പലേറി കണ്ണനൂൎക്ക ഓടുകയ്യും ചെയ്തു. അവിടെ
നിന്നു വസ്സ് തന്റെ മരുമകനായ മെല്യു എന്നവ
നെ നിയോഗിച്ചു മാടായിയേഴിയിൽ൧൨ പടകു താമൂ
തിരിക്കുള്ളതിനെ അടക്കിച്ചു ഏഴിക്കരികിലും പടകുകളെ
നായാടിച്ചു ആളുകളെ നിഗ്രഹിച്ചു മാടായി എന്ന
ഊരെ ദഹിപ്പിക്കയും ചെയ്തു.ഇങ്ങിനെ മലയാളതീര
ത്ത പോരാടുമ്പൊൾ വസ്സ് കച്ചവടത്തെ മറക്കാതെ
17

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/197&oldid=181840" എന്ന താളിൽനിന്ന് ശേഖരിച്ചത്