ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯൪ —

വിശേഷാൽ കുതിരകളെ ഗോവയിൽ കടത്തിച്ചു അ
വിടുന്നു മുസല്മാൻ രാജാക്കന്മാൎക്കും രായൎക്കും വിറ്റു
വളരെ ദ്രവ്യം സമ്പാദിച്ചു കോട്ടകളെയും മറ്റും കേ
മമായുറപ്പിച്ചു പോരുമ്പൊൾ, (൧൫൨൯)നൂഞ്ഞുദാ
കുഞ്ഞാ പൊൎത്തുഗലിൽ നിന്നു കണ്ണനൂരിൽ എത്തി
(നവമ്പ്ര. ൧൮൹ )കോട്ടയിൽ വരാതെ മൂപ്പസ്ഥാനം
തനിക്കുള്ള പ്രകാരം വസ്സിനെ അറിയിച്ചാറെ,അവൻ
ഉടനെ തോണിയിൽ കയറി കുശലം ചോദിപ്പാൻ ക
പ്പലിൽ ചെന്നു; കുഞ്ഞാ ൨൨ വൎഷത്തിന്നു മുമ്പെ ത
ന്റെ അശ്ചനൊടു കൂടെ കണ്ണനൂരിലും പൊന്നാനി
യിലും ഉണ്ടായ പടകളിൽ ചേൎന്നു യശസ്സുണ്ടാക്കിയ
വൻ തന്നെ; ആയവൻ വസ്സിന്റെ ചില കുറവുക
ളെ അറിഞ്ഞു രാജകല്പന പ്രകാരം വിസ്തരിച്ചു ഒടു
ക്കം അവനെ തടവിലാക്കുകയും ചെയ്തു. മസ്കരഞ്ഞാ
വെ പിഴുക്കി തുറുങ്കിലാക്കിയതിന്നു ഈ വണ്ണം ശി
ക്ഷ സംഭവിച്ചു (൧൫൩൦ ജനുവരി ) അവനെ പൊ
ൎത്തുഗലിലേക്കയച്ചു. അവിടെയും വിസ്താരം കഴിച്ച
ശേഷം മൂന്നു വൎഷത്തെക്ക മൂപ്പന്നുള്ള മാസപ്പടി ഒ
ക്കെയും മസ്കരഞ്ഞാവിന്നു കൊടുക്കേണമെന്നു വി
ധിയുണ്ടായി. അന്നു മൂപ്പന്റെ ശമ്പളം ഒരാണ്ടെക്ക
൧൦൦൦ വരാഹൻ അത്രെ പുറക്കാട്ടിൽനിന്നു സാധി
ച്ച കൊള്ളയാൽ ആ പണം കൊടുക്കുന്നതിന്നൊട്ടും
വിഷമം ഉണ്ടായില്ല താനും. അനന്തരം പുറക്കാട്ടടികൾ
കുഞ്ഞാവോടു ക്ഷമയപേക്ഷിച്ചു വളരെ ദ്രവ്യം കൊ
ടുത്തു ദാരങ്ങളെയും പെങ്ങളെയും വീണ്ടുകൊണ്ടു അ
ണു മുതൽ ഭേദം വരാതെ പൊൎത്തുഗലിന്നു മിത്രമായി
പാൎത്തു. ൧൩൦൨ വൎഷത്തിൽ പിന്നെ ഹൊല്ലന്തർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/198&oldid=181841" എന്ന താളിൽനിന്ന് ശേഖരിച്ചത്