ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൭ —

കിഴവൻ ൩ ദിവസം പട്ടിണി ഇട്ടപ്പൊൾ അയ്യൊ!
പാപം! എന്ന തൊന്നി ജാമ്യക്കാരെ കരക്ക ഇറക്കുക
യും ചെയ്തു.

അനന്തരം രാജകല്പനപ്രകാരം കച്ചവടം തുടങ്ങി
മുസല്മാനരുടെ ചതി നിമിത്തം ഫലം ഒന്നും ഉണ്ടാ
യില്ല. അന്നു കോഴിക്കോട്ടു മുസല്മാനർ രണ്ടു കൂട്ടം
ഉണ്ടു. ഒന്നു മക്കക്കാർ, മിസ്രക്കാർ മുതലായ പരദേ
ശികൾ, അവൎക്കു കടൽ കച്ചവടം പ്രധാനം അവൎക്കു
തലവനായ കൊജ ശംസദ്ദീൻ എന്നൊരു ഡംഭി പ
റങ്കികൾക്ക് എത്രയും പ്രതികൂലൻ. നാട്ടിലെ മാപ്പിള്ള
മാൎക്ക അന്നു ഗൌരവം ചുരുക്കമത്രെ. കരക്കച്ചവടമെ
ഉള്ളു. അവൎക്ക് കൊയപക്കി പ്രമാണി ആകുന്നു. ആ
ക്കോയപക്കി മറ്റെവനിൽ അസൂയ ഭാവിച്ചു, പറ
ങ്കികൾക്ക് മമത കാണിച്ചു കടപ്പുറത്തുള്ള പാണ്ടിക
ശാലയെ പൊൎത്തുഗൽ രാജാവിന്നു വിറ്റു, വെള്ളി
യോലയിൽ എഴുതി കൊടുത്തു. അവിടെ പറങ്കികൾ
വസിച്ചു പൊൎത്തുഗൽ കൊടി പാറിപ്പിച്ചു ചരക്കുക
ളെ വിറ്റും മേടിച്ചും കൊണ്ടിരുന്നു. പാതിരിമാരും മല
യായ്മ അല്പം വശമാക്കി തുടങ്ങി.

൬. താമൂതിരി പറങ്കികളുടെ വീൎയ്യം
പരീക്ഷിച്ചതു.

ഒരു ദിവസം കൊച്ചിയിൽനിന്നു ഗുജരാത്തിക്ക്
ഓടുന്ന ഒരു വലിയ കപ്പൽ കോഴിക്കോട്ടു തൂക്കിൽ വ
ന്നപ്പോൾ, ശംസദ്ദീൻകോയ വസ്തുത അറിഞ്ഞു താമൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/21&oldid=181663" എന്ന താളിൽനിന്ന് ശേഖരിച്ചത്