ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯ —

ഇപ്രകാരമുള്ള അതിഥികൾ വരേണ്ടതല്ലയായിരുന്നു;
അവരെ വല്ലപ്പോഴും വിട്ടയക്കേണ്ടി വന്നാൽ നീക്കു
വാൻ പ്രയാസം നന്നെ ഉണ്ടാകും എന്നത്രെ. ക
ബ്രാൽ കപ്പലിൽ കറുപ്പ മുതലായതു കാണാഞ്ഞു ക
പ്പലിന്റെ ഉടയവൻ മമ്മാലിമരക്കാൻ തന്നെ എന്ന
റിഞ്ഞ ഉടനെ അവനെ വിളിച്ചു വസ്തുത എല്ലാം ഗ്ര
ഹിച്ചപ്പൊൾ "ഇതു ശംസദ്ദീന്റെ ഒരു കൌശലമ
ത്രെ അവൻ ചതിച്ചിരിക്കുന്നു, നിങ്ങൾ എന്നോടു
ക്ഷമിക്കേണം" എന്ന പറഞ്ഞു കപ്പൽ വിട്ടയക്കയും
ചെയ്തു.

൭. പറങ്കികൾ കോഴിക്കോട്ടുവെച്ചു
പടകൂടിയതു.

അനന്തരം മാപ്പിള്ളമാർ താമൂതിരിയെ ചെന്നു ക
ണ്ടു: "ഞങ്ങൾക്ക നെഞ്ഞിന്നുറപ്പില്ല എന്നു വെച്ചൊ
"തമ്പുരാൻ പറങ്കികളെക്കൊണ്ടു ആ കപ്പൽ പിടിപ്പി
"ച്ചത് അവരെ വിശ്വസിക്കുന്നത് അനുഭവത്തിന്നു
"മതിയാകുമൊ? അവർ എത്ര ചെലവിടുന്നു കച്ചവട
"ത്തിന്റെ ലാഭത്താൽ അത ഒരുനാളും വരികയില്ല
"ല്ലൊ എന്തിന്നു വെറുതെ കാത്തിരിക്കുന്നു. അവർ
"രാജ്യം സ്വാധീനമാക്കുവാൻ നോക്കും അസൂയകൊ
"ണ്ടല്ല ഞങ്ങൾ ഇതു പറയുന്നത്. ദിവസവൃത്തിക്കാ
"യി ഞങ്ങൾ മറ്റു വല്ല പട്ടണത്തിൽ പോയി വ്യാ
"പാരം ചെയ്യാം എങ്കിലും തമ്പുരാന്റെ രാജ്യത്തിനു
"ഛേദം വരും എന്നു ശങ്കിച്ചത്രെ ഞങ്ങൾ ഇപ്രകാ
"രം ബോധിപ്പിക്കുന്നത് " എന്നും മറ്റും പറഞ്ഞത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/23&oldid=181665" എന്ന താളിൽനിന്ന് ശേഖരിച്ചത്