ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൦ —

"കേട്ടാറെ, രാജാവ് "ൟ കപ്പലിന്റെ കാൎയ്യം ഒരു പ
"രീക്ഷയത്രെ: നിങ്ങൾ സുഖേന ഇരിപ്പിൻ! പണ്ടു
"പണ്ടെ നിങ്ങളിലുള്ള മമതക്കു ഭേദം വരികയില്ല"
എന്നു കല്പിച്ചു മനസ്സിന്നു സന്തോഷം വരുത്തി.
അവർ മുളക എല്ലാം വാങ്ങിക്കളകകൊണ്ടു കപ്പിത്താ
ന്നു രണ്ടു കപ്പൽ മാത്രം ചരക്കു കരേറ്റുവാൻ ൩ മാ
സം വേണ്ടി വന്നു. പൊൎത്തുഗൽ ചരക്കു ആരും
മേടിച്ചതും ഇല്ല. അപ്പോൾ കപ്പിത്താൻ രാജാവോ
ടു: "ഞങ്ങൾ ൨൦ ദിവസിത്തന്നകം ചരക്കു വാങ്ങി
"പോകേണ്ടതിന്നു തിരുകല്പന ആയെല്ലൊ? ഇപ്പോ
"ൾ രണ്ടു കപ്പലിലേക്ക് മുളക കിട്ടിയുള്ളു; മാപ്പിളളമാർ
"എല്ലാടവും വിഘ്നം വരുത്തി എന്നു ബോധിപ്പിച്ച
"പ്പോൾ, താമൂതിരി പറഞ്ഞു." "യാതൊരു കപ്പല്ക്കാർ
"എങ്കിലും മുളകു കേറ്റുന്നു എങ്കിൽ നിങ്ങൾ ആ ക
"പ്പൽ ശോധന ചെയ്തു ചരക്കു അങ്ങാടിവിലെക്ക്
"എടുത്തുകൊൾവിൻ" എന്നാറെ ശംസദ്ദീൻ ഒരു ദി
വസം പാണ്ടിശാലയിൽ വന്നു ഒരു കപ്പൽ കാണി
ച്ചു "ഇതിൽ രാത്രിക്കാലത്തു തന്നെ മുളകു കേറ്റിവരു
ന്നു; നാളെ മക്കത്തെക്കു പോകും" എന്ന സ്വകാൎയ്യം
അറിയിച്ചപ്പോൾ, പാണ്ടിശാലക്കാരൻ കപ്പിത്താ
ന്നു എഴുതി ആ കപ്പൽ ശോധന കഴിക്കേണം എന്ന്
ചോദിച്ചു; കബ്രാൽ അന്നു പനി പിടിച്ച സംഗതി
യാൽ നന്നെ വിചാരിയാതെ വിശ്വസിച്ചു [൫ശ.
൧൬] "ആ കപ്പലിൽ കയറി അന്വേഷണം കഴിക്കെ
ണം" എന്നു കല്പിച്ചു. അങ്ങിനെ ചെയ്യുമ്പോൾ,
മാപ്പിള്ളമാർ തോണികളിൽ ചാടി കരക്ക് എത്തി നി
ലവിളിച്ചും കൊണ്ടു സങ്കടം ബോധിപ്പിച്ചു. മുസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/24&oldid=181666" എന്ന താളിൽനിന്ന് ശേഖരിച്ചത്