ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൭ —

വിറ്റാൽ ലാഭം അത്യന്തം വൎദ്ധിക്കും എന്നുവെച്ചു ഗാമ
കപ്പിത്താന്നു ൨൦ കപ്പലും "ഹിന്തുസമുദ്രപതി" എന്ന
സ്ഥാനവും കൊടുത്തു. ൧൫൦൨ൽ മലയാളത്തിലേക്ക്
നിയോഗിച്ചു വിടുകയും ചെയ്തു. അവൻ ഏഴിമലക്ക
സമീപിച്ചാറെ, കപ്പൽ എല്ലാം തമ്മിൽ കാണുന്നേട
ത്തോളം അകലെ ഓടിച്ചു വലകൊണ്ട എന്ന പോ
ലെ കണ്ണനൂർ പടകുകളെ വിട്ടു, കോഴിക്കോട്ടിൽ നി
ന്നുള്ളവ പിടിപ്പാൻ കല്പിച്ചു. അല്പം കുറയ ഓടിയാ
റെ, മക്കത്തനിന്ന് വരുന്ന വലിയ കപ്പൽ കണ്ടു.
അതിൽ ൩൦൦ ചില്വാനം ഹജ്ജികൾ ഉണ്ടു. ആയ
വർ ആവതില്ല എന്നു കണ്ടപ്പോൾ, ജീവരക്ഷക്ക്
വേണ്ടി പൊന്നും കപ്പലും മറ്റും പറഞ്ഞു കൊടുത്തു,
എന്നതു കേട്ടാറെയും ഗാമ പോരാ എന്ന കല്പിച്ച
പ്പോൾ എല്ലാ മാപ്പിള്ളമാരിലും ധനം ഏറിയ ജൊവാർ
പക്കി: "ഞാൻ മിസ്രസുൽത്താൻ കോഴിക്കോട്ടയച്ച
"ദൂതനാകുന്നു. ഇപ്പൊൾ ക്ഷമിച്ചാൽ ഞാൻ ൨൦ ദിവ
"സത്തിന്നകം ൨൦ കപ്പൽ കൊള്ളുന്ന ചരക്ക എല്ലാം
"വരുത്തി കുറവു കൂടാതെ കയറ്റിക്കൊടുക്കാം; താമൂതി
"രിയോട് ഇണക്കവും വരുത്താം" എന്നു ചൊന്നതും
വ്യൎത്ഥമായി. ഗാമ കപ്പലിലുള്ള പൊന്നും ആയുധ
ങ്ങളും ചുക്കാനും എടുത്തു പിന്നെ നേൎച്ച പ്രകാരം ൨൦
മാപ്പിള്ളകുട്ടികളെ ലിസ്ബൊൻ പള്ളിയിൽ സന്യാസി
കളാക്കി വളൎത്തേണ്ടതിന്നു തെരിഞ്ഞെടുത്തു; ഹജ്ജി
കളെ കപ്പലിന്റെ ഉള്ളിൽ അടച്ചു തീക്കൊടുക്കയും
ചെയ്തു. പ്രാണഭയത്താൽ അവർ പിന്നെയും കയറി
വന്നു കപ്പലിന്റെ അടിയിലുള്ള കല്ലുകളെ എറിഞ്ഞു
തടുത്തുംകൊണ്ടു തീക്കൊടുത്തപ്പോൾ,സ്ത്രീകൾ കരഞ്ഞു


3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/31&oldid=181674" എന്ന താളിൽനിന്ന് ശേഖരിച്ചത്