ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൯ —

ച്ചാറെ, കണ്ണനൂരിലുള്ള പറങ്കികൾ ആശ്വാസം പ
റഞ്ഞു "എന്തു സങ്കടം വന്നാലും ഞാൻ പൊൎത്തുഗൽ
രാജാവിന്നു എഴുതി അറിയിക്കും" എന്ന ഒരു ലേഖ
നത്തിൽ ഗാമയെ ഉണൎത്തിപ്പാൻ ബുദ്ധി പറഞ്ഞു,
അപ്രകാരം ചെയ്താറെ, ഗാമ കോപത്തെ അല്പം മ
റച്ചു തെക്കോട്ടു ഓടുകയും ചെയ്തു.

൧൨. ഗാമ കോഴിക്കോട്ട തൂക്കിൽ
പക വീളിയതു.

ചോമ്പാലിലും പന്തലായിനിയിലും ൨ തോണി
ക്കാരും താമൂതിരി എഴുതിച്ച ൨ കത്തുകളെയും കൊണ്ടു
വന്നു ഗാമയുടെ കയ്യിൽ കൊടുത്തശേഷം അവൻ
മാപ്പിള്ളമാർ ഇരുവരെയും തൂക്കിക്കൊല്ലിച്ചു; ഓടി കോ
ഴിക്കോട്ട തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു. (അക്ത.
൨൯.) അനന്തരം ഒരു തോണി കരയിൽ നിന്നു വ
ന്നു അതിൽ ഒരു പാതിരി ഉണ്ടെന്നു തോന്നി അടു
ത്തപ്പൊൾ മാപ്പിള്ള എന്നു കണ്ടു. അവൻ ഭയം
ഹേതുവായിട്ടു മുമ്പെ കലഹത്തിൽ പട്ടുപോയ പാതി
രിയുടെ വേഷം ധരിച്ചിട്ടു അടുത്തു വരുവാൻ കല്പന
ചോദിച്ചാറെ, "താമൂതിരിക്ക് മമത തന്നെ വെണം.
"അന്നു കൊന്നുപോയ പറങ്കികൾക്ക വെണ്ടുവൊളം
"പകരം ചെയ്തു വന്നുവല്ലൊ ഇനി കച്ചവടത്തിന്നു
"യാതൊരു തടത്തവും വരികയില്ല പണ്ടു കഴിഞ്ഞതും
പടയിൽ പട്ടതും എണ്ണെണ്ടാ" എന്നും മറ്റും പറ
ഞ്ഞാറെ, ഗാമ: "മമതെക്ക് ഒരു വഴിയെ ഉള്ളു, മു
"സല്മാനരെ കോഴിക്കോട്ട് നിന്നു ആട്ടിക്കളയണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/33&oldid=181676" എന്ന താളിൽനിന്ന് ശേഖരിച്ചത്