ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൨ —

"ച്ചിരിക്കുന്നു" എന്നകേട്ടപ്പൊൾ രാജാവെയും കണ്ടു
പാണ്ടിശാലയും മുളകുവിലയും മറ്റും ചോദിച്ചാറെ,
"അതു വിചാരിച്ചു പറയാം" എന്നു രാജാവ കല്പിച്ചു.
ഉടനെ ഗാമ ചൊടിച്ചു "താമസം എന്തിന്നു" എന്നു
ചൊല്ലി പുറപ്പെട്ടു കപ്പലിൽ മടങ്ങി ചെല്ലെണ്ടതിന്നു
ഓടത്തിൽ കരേറി രാജാവും വഴിയെ ചെന്നു മറ്റൊരു
തോണിയിൽ കയറി തണ്ടു വലിപ്പിച്ചു. ഗാമയോടു
എത്തി അവന്റെ ഓടത്തിൽ കയറി "നിങ്ങൾക്ക
"വേഗതയും ഞങ്ങൾക്ക് മന്ദതയും ഉണ്ടു സംശയം
"വേണ്ട താനും; ഞങ്ങൾ ഇപ്പോൾ തങ്ങടെ വശമാ
"യല്ലൊ" എന്ന പറഞ്ഞാറെ, ഗാമ ശാന്തനായി ത
നിക്ക് വേണ്ടുന്നത ഒർ ഓലയിൽ എഴുതിച്ചു വാങ്ങി
രാജാവിന്നു പൊൎത്തുഗലിൽനിന്ന കൊണ്ടു വന്ന
പൊന്മുടി മുതലായ സമ്മാനങ്ങളെയും കൊടുത്തു. പെ
രിമ്പടപ്പും ഗാമക്ക് തോൾവള വീരചങ്ങല ദിവ്യൌ
ഷധങ്ങളും കൊടുത്തു, വളരെ മാനിച്ചു, കപ്പലുകൾക്ക്
പിടിക്കും ചരക്കുകളെ വേഗം എത്തിക്കയും ചെയ്തു.
കോലത്തിരിയും "നാം കൊച്ചിവിലെക്ക് ചരക്കുകളെ
തരാം പൊൎത്തുഗൽ സ്നേഹം സൎവ്വപ്രമാണം വിക്രയ
ത്തിൽ ഛേദം വന്നാലും ഛേദം ഇല്ല" എന്നെഴുതി.
മാപ്പിള്ളമാർ പശുമാംസം വില്പാൻ വന്നത് രാജാവ്
അറിഞ്ഞു "അവരെ ഏല്പിക്കേണം" എന്ന ചോദിച്ച
ഉടനെ ഗാമ: "ഗോമാംസം ഒന്നും കപ്പലുകളിൽ വാ
ങ്ങരുത" എന്നും കല്പിച്ചു പരസ്യമാക്കി. മൂന്നു മാപ്പി
ള്ളമാർ പിന്നെയും ഒരു പശുവിനെ കൊണ്ടുവന്ന
പ്പോൾ ഗാമ അവരെ കെട്ടിച്ചു കോവില്ക്കൽ ഏല്പിച്ചു.
പെരിമ്പടപ്പു: "അവരെ തൽക്ഷണം കഴുമ്മേൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/36&oldid=181679" എന്ന താളിൽനിന്ന് ശേഖരിച്ചത്