ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൪ —

൧൪. ഗാമ കോഴിക്കോട്ടു വഴിയായി
മടങ്ങിപോയതു.

അനന്തരം ഒരു ബ്രാഹ്മണൻ രണ്ടു ഉണ്ണികളു
മായി വന്നു നല്ല വിശ്വാസം കാട്ടി "നിങ്ങൾക്ക് വി
"ദ്യയും പ്രാപ്തിയും ശുദ്ധിയും എത്രയും അധികമായി
"കാണുന്നു ഈ എന്റെ മകനെയും മരുമകനെയും
"പൊൎത്തുഗലിൽ ആക്കി വളൎത്തിയാൽ എന്റെ ജന്മം
"സഫലമാകും" എന്ന മുഖസ്തുതി പറഞ്ഞു. പിന്നെ
മൂവായിരം വരാഹൻ വിലയുള്ള രത്നങ്ങളെ കാണിച്ചു
"ഇതു വഴിച്ചെലവിന്നു മതിയൊ സമ്മതമായാൽ ഞാ
"നും കൂടെ പോരാം, പക്ഷെ ഇതുകൊണ്ടു കറുപ്പ
"ത്തൊൽ വാങ്ങി വിലാത്തിയിൽ വിറ്റാൽ ലാഭം ആ
"കും" എന്നിങ്ങിനെ എല്ലാം പറഞ്ഞാറെ, ഗാമ സമ്മ
തിച്ചു ചരക്കു വാങ്ങിക്കയറ്റെണ്ടതിന്നു അനുവാദം
കൊടുത്തു. പിന്നെ ബ്രാഹ്മണൻ നെഞ്ഞു തുറന്നു
പറഞ്ഞു "ഞാൻ താമൂതിരിയുടെ ഗുരുവാകുന്നു നിങ്ങൾ
"ചോദിക്കുന്നത എല്ലാം പാതി പണം കൊണ്ടും പാ
"തി ചരക്കു കൊണ്ടും തീൎത്തു തരാം എന്നത്രെ രാജാവി
"ന്റെ മനസ്സു; ഘോഷം കൂടാതെ വന്നു കണ്ടാൽ
"കാൎയ്യം ഒക്കെയും വേഗം തീരും" എന്നു കേട്ടാറെ, ഗാമ
ഒരു ചെറിയ കപ്പലിൽ കൂടി കോഴിക്കോട്ട തൂക്കിലെ
ക്ക് ഓടി അവനെ കരക്ക ഇറക്കി രാജാവെക്കണ്ടു
ആലൊചന ചെയ്യുമാറാക്കി. അന്നു രാത്രിയിൽ ത
ന്നെ ൩൪ പടവുകൾ കപ്പലിന്റെ ചുറ്റും വന്നു
വളഞ്ഞു വെടി വെച്ചു തീയ്യും കൊടുത്തു പറങ്കികൾ
നങ്കൂരചങ്ങല ഉടനെ അഴിച്ചു ദു‌ഃഖെന തെറ്റി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/38&oldid=181681" എന്ന താളിൽനിന്ന് ശേഖരിച്ചത്