ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൮ —

ഇടപ്പള്ളിയിൽ വന്നു ചെറുവെപ്പി, കമ്പളം, ഇടപ്പ
ള്ളി മുതലായ കൈമ്മന്മാർ ഉടനെ താമൂതിരിയെ ചേ
ൎന്നു, കൊച്ചിനായന്മാരും ദിവസേന ചിലർ അങ്ങെ
പക്ഷം തിരികയും ചെയ്തു. അനന്തരം പെരിമ്പടപ്പു
വിഷാദിച്ചപ്പൊൾ പൊൎത്തുഗീസർ "ഞങ്ങളെ കണ്ണ
"നൂരിലേക്ക് അയച്ചാൽ കൊള്ളാം, ഞങ്ങൾ നിമിത്തം
തോറ്റു പോകരുതെ"! എന്നു അപേക്ഷിച്ചാറെയും
"വിശ്വാസഭംഗത്തെക്കാളും രാജ്യഛേദം നല്ലൂ. നിങ്ങ
ൾക്ക മാത്രം അപായം വരരുതു" എന്നു കല്പിച്ചു നാ
യന്മാരെ കാവൽ വെച്ചു ൫,൫൦൦ പടയാളികളൊടും
കൂടെ തന്റെ മരുമകനായ നാരായണനെ മറുതലയെ
ക്കൊള്ളെ നിയോഗിക്കയും ചെയ്തു.

൧൬. പെരിമ്പടപ്പു തോറ്റതു.

പെരിമ്പടപ്പു വഴിപ്പെടാഞ്ഞു ചേറ്റുവാക്കടവി
നെ രക്ഷിപ്പാൻ നാരായണൻ എന്ന പ്രസിദ്ധവീ
രനെ ആക്കിയതുകൊണ്ടു താമൂതിരി ദ്വെഷ്യപ്പെട്ടു
(൧൫൦൩. എപ്രെൽ ൨) കടവു കടപ്പാനായിക്കൊണ്ടു
പൊർ തുടങ്ങി, പലരും മരിച്ചാറെ, ആവതില്ല എന്നു
കണ്ടു മറ്റെ ദിക്കിൽ നാശങ്ങളെ ചെയ്യിച്ചു നാരായ
ണനെ ഇളക്കിയതുമില്ല. അപ്പൊൾ ഒരു ബ്രാഹ്മ
ണൻ കൊച്ചിക്ക് വന്നു പെരിമ്പടപ്പിന്റെ ചെക
വൎക്ക ചെലവു കൊടുക്കുന്നൊരു മേനവനെ കണ്ടു
കൈക്കൂലി കൊടുത്തു, അവനും ദീനമുണ്ടു എന്നവ്യാ
ജം പറഞ്ഞു നെല്ലും യാവനയും അയക്കായ്ക കൊണ്ടു
നായന്മാർ വിശപ്പു സഹിയാഞ്ഞു, പാതി അംശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/42&oldid=181685" എന്ന താളിൽനിന്ന് ശേഖരിച്ചത്