ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൯ —

നാരായണനെ ചെന്നു കണ്ടു "ഞങ്ങൾക്ക് തെക്കു
"പോയി മേനവനോടു വൃത്തി ചോദിക്കേണ്ടതിന്നു
"ഒരു രാത്രി കല്പന തരേണം" എന്നു യാചിച്ചു പുറ
പ്പെട്ടു മേനവൻ കൌശലം കൊണ്ടു അവരെ നട്ടുച്ച
യൊളം താമസിപ്പിക്കയും ചെയ്തു. അന്ന താമൂതിരി ക
രവഴിയായും കടൽവഴിയായും എതിരിട്ടു കടവു കടന്നു
നാരായണൻ രണ്ട് മരുമക്കളോടും കൂടെ അമ്പുമാരി
യാൽ പട്ടുപോകയും ചെയ്തു.
ആയതു പെരിമ്പടപ്പു കേട്ടപ്പോൾ, മോഹാല
സ്യമായി വീണു; ബോധം വന്ന ഉടനെ "ഇതു ക
"ൎമ്മഫലമത്രെ. ഇന്നു ഇനിക്കും പിന്നെ താമൂതിരി
"ക്കും പറ്റും. പൊൎത്തുഗീസരെ ഒരു ചേതം വരാതെ
"വൈപ്പിൽ തന്നെ പാൎപ്പിക്കേണം" എന്നു കല്പിച്ചു.
ആ വൈപ്പിൽ കോട്ടയും സങ്കേതവും ഉണ്ടു, അതിലെ
കൈമ്മൾ സകല ഇടപ്രഭുക്കന്മാരിലും പെരിമ്പടപ്പി
ന്നു വിശ്വാസം ഉള്ളവൻ തന്നെ. പെരിമ്പടപ്പ
സ്വരൂപക്കാർ മുതലായവർ പൊൎത്തുഗീസരുമായി
അവിടെ വാങ്ങി പാൎത്തപ്പോൾ, താമൂതിരിരാജ്യം പാ
ഴാക്കി കൊണ്ടു കൊച്ചിയെ കൊള്ളെ ചെന്നു. നാട്ടു
കാർ പലരും സ്വാമിദ്രോഹികളായി പട്ടണത്തുനിന്ന
പാഞ്ഞു പോയപ്പോൾ, ഇതല്യർ ഇരുവരും താമൂതി
"രിക്ക് ആളയച്ചു "ഞങ്ങൾ പറങ്കികളുടെ കപ്പലാൽ
"വന്നവർ എങ്കിലും പൊൎത്തുഗീസ വംശക്കാരല്ല;
"ഞങ്ങൾക്ക വൃത്തിക്ക് കൊടുത്താൽ നിങ്ങളുടെ നിഴ
ൽ ആശ്രയിച്ചു തോക്കു വാൎത്തുണ്ടാക്കുന്ന പണിയെ
പഠിപ്പിച്ചു തരാം എങ്കിലെ വെള്ളക്കാരോട എതൃത്തു
നില്ക്കാവു" എന്ന് ഉണൎത്തിച്ചു താമൂതിരിയുടെ അഭ


4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/43&oldid=181686" എന്ന താളിൽനിന്ന് ശേഖരിച്ചത്