ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൦ —

യവാക്കു വാങ്ങി രാത്രികാലത്തു വിട്ടോടി കോഴിക്കോട്ടു
വന്നു. മാറാന്മാർ കൊച്ചിമതിലിന്നു സമീപിച്ചു എ
ത്തിയപ്പോൾ, പിന്നെയും പടയുണ്ടായി, താമൂതിരി
ജയിച്ചു പട്ടണത്തിൽ കയറി തീകൊടുക്കയും ചെയ്തു.
പെരിമ്പടപ്പു താൻ മുറിയേറ്റു പണിപ്പെട്ടൊഴിഞ്ഞു
വൈപ്പിൽ വന്നു ധൈൎയ്യത്തോടെ എതിർ പൊരുതു
തുരുത്തിയെ രക്ഷിക്കയും ചെയ്തു.

൧൭. പൊൎത്തുഗീസർ പ്രതിക്രിയ
ചെയ്തത്.

അപ്പോൾ, ഇടവമാസത്തിലെ മഴ വന്നു താമൂ
തിരിയും കൊച്ചിക്കോട്ടയിൽ നായന്മാരെ പാൎപ്പിച്ചു
ഓണം കഴിഞ്ഞാൽ പിന്നെയും വരാം എന്നു കല്പിച്ചു
കൊടുങ്ങല്ലൂരെക്കു വാങ്ങി പോകയും ചെയ്തു. മാപ്പി
ള്ളമാരും ബ്രാഹ്മണരും ജയസന്തോഷത്താൽ ആ
വൎഷകാലത്ത എത്ര നേൎച്ചകളും തിറകളും ഘോഷിച്ചു
സദ്യകളും നടത്തി എന്നു പറഞ്ഞു കൂടാ; മറിയ അ
ന്തോണി എന്ന ആ ഇതല്യർ ഇരുവരും തൊപ്പി
ഇട്ടു മാപ്പിള്ളച്ചികളെ കെട്ടി വസിച്ചു; അനേകം തോ
ക്കുകളെ വാൎത്തുണ്ടാക്കി വെടിവെക്കുന്നതിൽ അഭ്യാ
സം കഴിപ്പിക്കയും ചെയ്തു. ഇനി കേരളം മുഴുവനും
അണഞ്ഞനാടുകളും താമൂതിരിക്ക് അധീനമാകും എ
ന്നു ജ്യോതിഷക്കാർ ലക്ഷണം പറകയും ചെയ്തു.

൧൫൦൩ ചിങ്ങമാസത്തിൽ തന്നെ അൾബുകെ
ൎക്ക് എന്ന വീരൻ ൬ കപ്പലുകളോടും കൂടെ കണ്ണനൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/44&oldid=181687" എന്ന താളിൽനിന്ന് ശേഖരിച്ചത്