ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൦ —

ക്കായി മടങ്ങി ഓടുകയും ചെയ്തു. പശെകു കണ്ണനൂ
രിൽനിന്നു അരിയും മറ്റും വാങ്ങി കൊച്ചിക്ക് വന്നു
എത്തിയപ്പോൾ, പെരിമ്പടപ്പു നൈരാശ്യം പൂണ്ടു
വലയുന്നു എന്നു കേട്ടു വളരെ ഘോഷത്തോടെ കൂടി
ക്കാഴ്ചെക്കു ചെന്നാറെ, എന്തു പറഞ്ഞിട്ടും രാജാവിന്നു
പ്രസാദം വരുത്തുവാൻ വഹിയാതെ ആയി, ഒടുവി
ൽ രാജാവ് പറഞ്ഞു: "പടയുണ്ടായാൽ, നിങ്ങൾക്ക
കൊല്ലത്തൊ കണ്ണനൂരിലൊ എവിടെ വാങ്ങി പാൎപ്പാ
ൻ മനസ്സാകുന്നു? എന്നെചതിക്കരുതെ സത്യമെ പ
റയാവു" എന്നു കണ്ണീർ ഓലൊല വാൎത്തു പറഞ്ഞ
"ത് കേട്ടപ്പൊൾ,പശെകു ക്രോധം നടിച്ചു "ഇത്
"ഒക്കെ മാപ്പിള്ളമാരുടെ ചതിവാക്കു സംശയം എന്തി
"ന്നു? താമൂതിരി വരട്ടെ ൧൫൦ പൊൎത്തുഗീസരും ഏ
"കനായ ക്രിസ്തനും ഒരു ഭാഗത്തു തന്നെ നിന്നാൽ
"ഏതു മാറ്റാനയും തടുപ്പാൻ മതിയാകും" എന്നു പ
റഞ്ഞു കൊച്ചിയെ രക്ഷിപ്പാൻ വട്ടം കൂട്ടുകയും ചെ
യ്തു. അന്നു താമൂതിരി പക്ഷത്തിൽ നില്ക്കുന്ന ഒരു
വലിയ കച്ചവടക്കാരൻ ഉണ്ടു ഇസ്മാലിമരക്കാർ എ
ന്നു പേർ; അവൻ അരി വരുത്തിനെ മുടക്കി ഓരൊ
രൊ ഭയവൎത്തമാനം പറഞ്ഞു നടത്തി പട്ടണക്കാൎക്ക്
ഓടിപോവാൻ സംഗതി വരുത്തിയപ്പോൾ, പശെകു
കച്ചവടക്കാർ എല്ലാവരെയും വിളിപ്പിച്ചു "താമൂതിരി
കടവ കടക്കാതെ ഇരിക്കേണ്ടതിന്നു ഞാൻ തന്നെ
"നേരിട്ടും അതുകൊണ്ടു നിങ്ങൾ സ്വസ്ഥരായിരി
"ക്കേണം പോവാൻ വിചാരിക്കുന്നവനെ ഞാൻ
"തൂക്കും; എന്നിങ്ങിനെ കണ്ണു ചുവപ്പിച്ചു കല്പിച്ചാ
റെ, എല്ലാവരും ശങ്കിച്ചടങ്ങി. പശെകു രാപ്പകൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/54&oldid=181697" എന്ന താളിൽനിന്ന് ശേഖരിച്ചത്