ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൨ —

പോകയും ചെയ്തു. അതിനാൽ കൊച്ചിനായന്മാർ വ
ളരെ ദുഃഖിച്ചു പോരുമ്പോൾ, പടനാൾ കുറിക്കേണ്ട
തിന്നായി ഒരു പട്ടർ വന്നു താമൂതിരിയുടെ കല്പനയാൽ
"നാളെ പടയുണ്ടാകുമെന്നും നിന്നെ കൊല്ലും" എന്നും
അറിയിച്ചു; അതിന്നു പശെകു "നിങ്ങളുടെ ജ്യോതി
"ഷാരികൾക്ക് കണക്കു തെറ്റിപ്പോയി നാളയല്ലൊ
ഞങ്ങളുടെ മഹൊത്സവത്തിലെ ഒന്നാം ഞായറാഴ്ച"
എന്നു പറഞ്ഞു ആയുധക്കാരെ അറിയിച്ചു, അവരും
രാത്രി മുഴുവനും അഹങ്കരിച്ചും കളിച്ചും രാവിലെ സ്വ
ൎഗ്ഗരാജ്ഞിയെ വിളിച്ചും പ്രാൎത്ഥിച്ചും പടക്കായി ഒരു
മ്പെടുകയും ചെയ്തു.

അപ്പോൾ താമൂതിരിയുടെ മഹാസൈന്യം കടവി
ങ്കൽ എത്തുന്നതു കണ്ടു മുമ്പെ ഓടിപ്പോയ ഇതല്യ
ക്കാർ താമൂതിരിയുടെ കല്പനപ്രകാരം വാൎത്തുണ്ടാക്കിയ
൫ വലിയ തോക്കു വലിച്ചു കൊണ്ടുവരുന്നത ആദി
യിൽ കണ്ടു, പിന്നെ നാലു രാജാക്കന്മാർ ൧൦ ഇടപ്ര
ഭുക്കന്മാരും നായന്മാരുമായി വരുന്നതും കണ്ടു: അത
ആർ എന്നാൽ ൧, താന്നൂരരാജാവായ വെട്ടത്തുമന്ന
ൻ ൪൦൦൦ നായന്മാർ ൨, ചുരത്തോളം രക്ഷിച്ചു പോ
രുന്ന കക്കാട്ടനമ്പിടി ൧൨൦൦൦ നായന്മാർ; അവന്റെ
പേർ കണ്ടന്നമ്പിടി എന്നും കുക്കുടരാജാവെന്നും പൊ
ൎത്തുഗീസ്സ പുസ്തകങ്ങളിൽ എഴുതി കാണുന്നുണ്ടു. ആർ
എന്നു നിശ്ചയം ഇല്ല. ൩, കോട്ടയകത്തു രാജാവ്
൧൮൦൦൦ നായർ (പുറനാട്ടുകരതമ്പുരാൻ) ൪, പൊന്നാ
നിക്കും കൊടുങ്ങല്ലൂരിന്നും നടുവിലെ നാടുവാഴുന്ന കുറി
വക്കോയിൽ ൩൦൦൦ നായർ ഈ പേരിന്നും നിശ്ചയം
പോരാ; കുടിവ ഗുരുവായി എന്നും മറ്റും ശബ്ദങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/56&oldid=181699" എന്ന താളിൽനിന്ന് ശേഖരിച്ചത്