ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൩ —

കൊള്ളുമായിരിക്കും ഇങ്ങിനെ നാലു രാജാക്കന്മാർ നാ
ലു കൊടികളിൻ കീഴിൽ ൩൭൦൦൦ 37,000 ആയുധപാ
ണികളായ നായന്മാരെ ചേൎത്തുകൊണ്ടു നേരിട്ടു വ
ന്നു. ശേഷം ൧൦ ഇടപ്രഭുക്കന്മാരുടെ പേർ കാണു
ന്നതിപ്രകാരം:

കൊടുങ്ങല്ലൂർ വാഴുന്ന പടിഞ്ഞാറെ എടത്തു കോ
യിൽ.
ഇടപ്പള്ളി ഇളങ്കോയിൽ നമ്പിയാതിരി.
ചാലിയത്ത വാഴുന്ന പാപ്പുകോയിൽ
വെങ്ങനാടു നമ്പിയാതിരി.
വന്നലച്ചേരി നമ്പിടി.
വേപ്പൂര വാഴുന്ന പാറപ്പുകോയിൽ.
പരപ്പനങ്ങാടി പാപ്പുകോയിൽ.
മങ്ങാട്ടു നാട്ടുകൈമൾ.

ഇങ്ങിനെ ഉള്ള ൨൦൦൦൦ ചില്വാനം നായരും മാ
പ്പിള്ളമാരും അറവികളും കോഴിക്കോട്ട നമ്പിയാതിരി
യുടെ കുടക്കീഴിൽ യുദ്ധത്തിന്നായടുത്തു വന്നു. അതു
കൂടാതെ ൧൬൦ പടകും ഉണ്ടു. അതിൽ കരേറിവരുന്ന
വർ ൧൨൦൦൦ ആളോളം ആകുന്നു ഇതല്യക്കാർ ഓരോ
ന്നിന്നും ൟരണ്ടു തോക്കുണ്ടാക്കി പടവിൽ വെച്ചുറപ്പി
ച്ചു രക്ഷക്കായി പരുത്തി നിറച്ച ചാക്കുകളെ ചുറ്റും
കെട്ടിച്ചു ൨൦ പടകുകളെ ചങ്ങലകൊണ്ടു തങ്ങളിൽ
ചേൎത്തു പൊൎത്തുഗൽ പടകു അതിക്രമിപ്പാൻ വട്ടം
കൂട്ടുകയും ചെയ്തു അന്നു പടകുകളിൽനിന്നും വെടി
വെപ്പാൻ തുടങ്ങുമ്പോൾ തന്നെ കൊച്ചിനായന്മാർ
മടങ്ങിപ്പോയി; കണ്ടകോരും പെരിങ്കോരും മാത്രം അ
ഭിമാന്യം വിചാരിച്ചു പശെകിന്റെ അരികിൽ നിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/57&oldid=181700" എന്ന താളിൽനിന്ന് ശേഖരിച്ചത്