ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൦ —

തീൎത്തു ജയഘോഷത്തോടും കൂട കൊച്ചിക്ക് മടങ്ങി
ചെന്നു. കൊല്ലത്തിലെ വൎത്തമാനം കേട്ടാറെ, കട
ലിന്റെ മോത വിചാരിയാതെ കൎക്കടകമാസത്തിൽ
തന്നെ കൊല്ലത്തേക്ക് ഓടി മാപ്പിള്ളമാരുടെ മത്സര
ങ്ങളെ അടക്കി, പൊൎത്തുഗലിൽനിന്ന വരേണ്ടുന്ന
കപ്പലിന്നായി ചരക്കുകളെ സമ്പാദിച്ചു, ചില കോ
ഴിക്കോട്ട പടകുകളെ പിടച്ചു കടപ്പുറത്ത് ഒക്കെയും
തന്റെ കല്പന നടത്തുകയും ചെയ്തു. കൊല്ലത്തെ ക
ലഹത്തിൽ ഒരു പറങ്കി മരിച്ചതല്ലാതെ കൊച്ചിയിലെ
വമ്പടയിൽ എത്ര മുറി ഏറ്റിട്ടും പറങ്കികൾ ആരും
മരിക്കാതെ ഇരുന്നത് വിചാരിച്ച എല്ലാവൎക്കും വലി
യ ആശ്ചൎയ്യം ഉണ്ടായി. പശെകു "മഹാ ക്ഷുദ്രക്കാ
രൻ" എന്നും "അവനോടു മാനുഷന്മാൎക്കു ഒരു പാടി
ല്ല" എന്നും ഉള്ള ശ്രുതി എങ്ങും പരക്കയും ചെയ്തു.

൨൫. സുവറസ് കപ്പിത്താന്റെ
വരവു.

൧൫൦൪ മഴക്കാലം തീൎന്നപ്പോൾ, സുവറസ് ക
പ്പിത്താൻ ൧൨ കപ്പലോടും കൂട പൊൎത്തുഗലിൽനിന്നു
വന്നു (സപ്തമ്പർ ൧ ൹) കണ്ണനൂർ കരക്ക ഇറങ്ങുക
യും ചെയ്തു. ഉടനെ കോലത്തിരി ൩ ആനയോടും
൫൦൦൦ നായന്മാരോടും കൂട സ്രാമ്പിലെക്ക് എഴുന്നെ
ള്ളി കപ്പിത്താനെ കണ്ടു സമ്മാനങ്ങളെ വാങ്ങി കൊ
ടുക്കയും ചെയ്തു. അതല്ലാതെ, കോഴിക്കോട്ടിലുള്ള പൊ
ൎത്തുഗീസർ ഒരു കത്തെഴുതി ഒരു ബാല്യക്കാരന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/64&oldid=181707" എന്ന താളിൽനിന്ന് ശേഖരിച്ചത്