ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൨ —

അക്തൊബർ മാസത്തിൽ പശെകു കൊല്ലത്തു
നിന്ന മടങ്ങി വന്നു രാജാവും പറങ്കികളും ഒരുമിച്ചു
കൊടുങ്ങല്ലൂർ എന്ന മഹാ ദേവർപട്ടണത്തെ ആക്ര
മിപ്പാൻ നിശ്ചയിച്ചു. അവിടെ പടിഞ്ഞാറ്റെടം എ
ന്ന ക്ഷത്രിയസ്വരൂപം വാഴുന്നു അന്നുള്ളവർ താമൂ
തിരിയുടെ മെൽകോയ്മ അനുസരിച്ചു പാൎത്തവർ ആ
യിരുന്നു. നഗരം മുമ്പെ പെരുമാളുടെ രാജധാനി
യാകകൊണ്ട എത്രയും വലുതും ദ്രവ്യസമ്പൂൎണ്ണവും
പ്രസിദ്ധി ഏറിയതുമായിരുന്നു. പണ്ടു തന്നെ യഹൂ
ദന്മാർ അവിടെ വന്നു കുടിയേറി യോസെഫ റപ്പാ
ൻ എന്ന അവരുടെ തലവന്നു അഞ്ചുവണ്ണം എന്ന
ദേശവും ജന്മിഭോഗവും ചുങ്കം വിട്ടുള്ള വ്യാപാരവും
പെരുമാൾ കല്പനയാൽ കിട്ടുകയും ചെയ്തു. അപ്രകാ
രം തന്നെ നസ്രാണികളാകുന്ന സുറിയാണികളും പാ
ൎസിക്രിസ്ത്യാനവകക്കാരായ മണിഗ്രാമക്കാരും മുസ
ല്മാനരും മറ്റും നിറഞ്ഞു വന്നപ്പൊൾ, വിലാത്തി
യിലെ കച്ചവടസ്ഥലങ്ങളിൽ നടക്കുന്നതു പോലെ
കൊടുങ്ങല്ലൂരിലും സ്വതന്ത്ര വ്യവസ്ഥ ഉണ്ടായി വന്നു.
അത എങ്ങിനെ എന്നാൽ; വെവ്വെറു വകക്കാർ താ
ന്താങ്ങൾക്കു ബോധിച്ച പ്രകാരം അവരോധികളെ
തെരിഞ്ഞെടുത്തു ആയവർ കൂടി വിചാരിച്ചു ചെട്ടി
കൾ, യെഹൂദർ,ക്രിസ്ത്യാനർ, മുസല്മാനർ ഇങ്ങിനെ
കുടി ചേൎന്ന ചെരികൾ നാലിൽനിന്നും ൪ അധികാ
രികളെ കണ്ടു നിശ്ചയിച്ചു കാൎയ്യാദികളെ നടത്തിക്ക
യും ചെയ്യും; കോഴിക്കോട്ടു ചോനകരുടെ സഹായ
ത്താൽ, കച്ചവടത്തിനു മികച്ച സ്ഥാനമായി വന്ന
ശേഷം കൊടുങ്ങല്ലൂരിന്റെ മഹത്വം മാഞ്ഞു പോയി;

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/66&oldid=181709" എന്ന താളിൽനിന്ന് ശേഖരിച്ചത്