ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൪ —

ജന്മഭൂമിയെ വിട്ടു അടുക്കെയുള്ള ഊരുകളിൽ പോ
യി പാൎത്തു യരുശലേം നഗരനാശം പോലെ ഈ
കലാപം എന്ന് മുറയിട്ടു വല്ലവർ കൊടുങ്ങല്ലൂരിൽ വ
ന്നു കൂലിപ്പണി ചെയ്താലും അവിടെനിന്ന ഊൺ
കഴിക്കാതെ പുഴയുടെ അക്കര പോയി തന്നെ ഉണ്ണും;
മരിച്ചാൽ അഞ്ചുവണ്ണം എന്ന ജന്മഭൂമിയിൽനിന്ന
ഒരു പിടി മണ്ണ എങ്കിലും കുഴിയിൽ ഇട്ടു വേണം മൂടു
വാൻ എന്നു കേട്ടിരിക്കുന്നു.

താമൂതിരിയുടെ കപ്പലിന്നും പടക്കും അപജയം
വന്നതു കേട്ട ഉടനെ താന്നൂരിലെ വെട്ടത്തകോയിൽ
തക്കം വിചാരിച്ചു "നാടും ആളും കച്ചവടവും ഒക്കെ
"യും കോഴിക്കോട്ട താമൂതിരിയുടെ കൈവശത്തിൽ
"ആയിപ്പോയി കഷ്ടം ഇപ്പൊൾ പൊന്നാനി അഴി
"മുഖത്തെയും സ്വാധീനത്തിൽ ആക്കി എന്നെ പിഴു
"ക്കുവാൻ നോക്കുന്നു എന്നു നിനച്ചു സങ്കടപ്പെട്ടു
കൊടുങ്ങല്ലൂരിൽനിന്ന് ഒഴിച്ചു പോകുന്ന നായന്മാരെ
വിരോധിച്ചു പട വെട്ടി ജയിച്ചു പറങ്കികളൊടു തുണ
യാകുവാൻ അപേക്ഷിക്കയും ചെയ്തു. അതിന്നായി
റഫയെൽ എന്ന കപ്പിത്താൻ ൪൦ ആളോടും കൂട അ
വനെ സഹായിപ്പാൻ താനൂരിൽ വന്നു രാജാവിന്നു
സഹായം കിട്ടിയ ദിവസത്ത് എത്തുകയാൽ "വന്ന
"തു നല്ലതു തന്നെ എങ്കിലും ഇപ്പൊൾ പോക, താമൂ
"തിരിയെ ജയിപ്പാൻ ഞാൻ തന്നെ മതി" എന്നു
ഗൎവ്വിച്ചു വിട്ടയക്കുകയും ചെയ്തു. പിന്നെ യുദ്ധഭയം
അധികമായപ്പൊൾ അവൻ പറങ്കികൾക്ക കാഴ്ചയും
കപ്പവും അയച്ചു ക്ഷമ ചോദിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/68&oldid=181711" എന്ന താളിൽനിന്ന് ശേഖരിച്ചത്