ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൦ —

൨൮. അൾ്മൈദ കണ്ണനൂർ കോട്ടയെ
പണിയിച്ചതു.

അൾ്മൈദ അഞ്ചു ദ്വീപിനെ വിട്ടു തെക്കോട്ടു ഓടു
വാൻ ഒരുമ്പെടുമ്പൊൾ അവന്റെ ചില വീരന്മാർ
പാൎസിയിൽനിന്നു വരുന്ന ഒരു കപ്പൽ പൊരുതു പി
ടിച്ചു, അതിലുള്ള കുതിരകളെ കരക്കിറക്കി പാൎപ്പിച്ചു.
പിറ്റെ ദിവസം നോക്കുമ്പൊൾ കുതിരകളെ കണ്ടില്ല
മേൽരാവു ചതിച്ചു അവറ്റെ മോഷ്ടിപ്പിച്ചു എന്നു
കേൾക്കയും ചെയ്തു. അതുകൊണ്ട അൾ്മൈദ അവ
നെ ശിക്ഷിപ്പാൻ ഹൊന്നാവര നഗരത്തെക്ക ഓടി
തിമ്മൊയ്യ രാവൊജി മുതലായ കടൽ പിടിക്കാരുടെ പ
ടകുകളെ ചുട്ടു അങ്ങാടിക്കും തീക്കൊടുത്തു ഭയം നീളെ
പരത്തുകയും ചെയ്തു. (അക്ത. ൧൬) പിറ്റെ ദിവസം
മെൽരാവു തിമ്മൊയ്യയെ അയച്ചു അൾ്മൈദയോട
ക്ഷമ ചോദിച്ചു. ഒഴിച്ചൽ പറഞ്ഞു പൊൎത്തുഗൽ കൊ
ടിയെ തന്റെ കൊടിമരത്തിന്മേൽ ഇട്ടു പറപ്പിപ്പാൻ
സമ്മതം വാങ്ങുകയും ചെയ്തു.

അനന്തരം അൾ്മൈദ താൻ കണ്ണുനൂരിലെക്ക ഓ
ടുമ്പൊൾ ഹൊമൻ കപ്പിത്താനെ കൊച്ചിയിലും കൊ
ല്ലത്തും ചെന്നു വൎത്തമാനം അറിയിച്ചു ചരക്കുകളെ
വാങ്ങി തൂക്കി ഇടുവിക്കേണ്ടതിന്നു മുമ്പിൽ അയച്ചു.
ആയവൻ കൊല്ലത്തുള്ള പറങ്കി മൂപ്പനായ ദസാവെ
കണ്ടാറെ "ചരക്കു കിട്ടുമൊ എന്നു നിശ്ചയം ഇല്ല"
നമുക്കു മുമ്പെ മുളക കൊടുപ്പാൻ രാജാവുമായി കരാർ
ചെയ്തിട്ടുണ്ടല്ലൊ ഇപ്പോഴൊ ൩൪ അറവി പടകുണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/74&oldid=181717" എന്ന താളിൽനിന്ന് ശേഖരിച്ചത്