ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൮ —

കഠിന വാദം ഉണ്ടായ പ്രകാരം കേട്ടു. അതിന്റെ കാ
രണം കബ്രാൽ വരുന്ന സമയം വാണു പോരുന്ന
ഉണ്ണിക്കോതവൎമ്മർ വാൎദ്ധക്യം നിമിത്തം പ്രപഞ്ചം
വെറുത്തു ക്ഷേത്രവാസം ചെയ്തു. നേരെ അനന്ത്രവ
ന്മാർ രണ്ടാളുണ്ടു മടത്തിൽ പടികോയില്മാർ തന്നെ.
ആയവർ ൩ വൎഷത്തിന്മുമ്പെ ഉണ്ടായ യുദ്ധത്തിൽ
പറങ്കിപക്ഷത്തെ തള്ളി താമൂതിരിയെ ആശ്രയിച്ചു,
പോയിരുന്നു. അതുകൊണ്ടു മൂത്തരാജാവ് അവരെ
ദ്രോഹികൾ എന്ന് നിരസിച്ചു മൂന്നാമനായ ഇളയി
ടത്തിൽ പടിമഠത്തിങ്കൽ കോയിലെ വാഴിക്കയും ചെ
യ്തു. തള്ളിയ മരുമക്കൾ അവകാശത്തെ വിടാതെ
ചോദിച്ചതും അല്ലാതെ അവർ ആശ്രയിച്ചു പാൎക്കു
ന്ന മൊരിങ്ങൂർ (മൊടിങ്കൂറു മൊറിങ്ങൂടു) ഇടപ്രഭുവി
ന്റെ സഹായത്താലും ബ്രാഹ്മണപ്രസാദത്താലും
പെരിമ്പടപ്പിന്നു വളരെ ശങ്ക ജനിപ്പിക്കയും ചെയ്തു.
അതുകൊണ്ടു രാജാവ് അൾ്മൈദയോടു സങ്കടപ്പെട്ട
പ്പോൾ ആയവൻ "പൊൎത്തുഗലിൽ മമതയും നിഴ
"ലും എന്നേക്കും നിങ്ങൾക്ക തന്നെ ഇരിക്ക. പുരാ
"ണസമ്പ്രദായമല്ല പൊൎത്തുഗൽ രാജാവിന്റെ കടാ
ക്ഷമത്രെ പ്രമാണം" എന്നു കല്പിച്ചു പട്ടാഭിഷേകം
വളരെ ഘോഷത്തോടെ കഴിപ്പിച്ചു, ഉണ്ണിരാമക്കോ
യിൽ എന്ന നാമധേയം ധരിപ്പിച്ചു മുമ്പെ പെരിമ്പ
ടപ്പിന്നു ധൎമ്മമല്ലാത്ത പൊങ്കമ്മട്ടം മുതലായവറ്റെ
കല്പിപ്പൂതും ചെയ്തു, അന്നു പെരിമ്പടപ്പു "ഞാൻ എ
"ന്നേക്കും പൊൎത്തുഗലിന്റെ കുടക്കീഴിൽ വസിക്കാം"
എന്നു സത്യം ചെയ്തു. അൾ്മൈദ വളരെ സമ്മാന
ങ്ങൾ കൊടുത്തതും ഒഴികെ പണ്ടു പറങ്കിയുദ്ധത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/82&oldid=181725" എന്ന താളിൽനിന്ന് ശേഖരിച്ചത്