ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൯ —

പൊരുതു മരിച്ച മരുമക്കളുടെ ഓ‌‌‌ൎമ്മക്കായിട്ടും കോട്ട
എടുപ്പിച്ച സ്ഥലത്തിന്റെ ജന്മഭോഗമായിട്ടും പൊ
‌ൎത്തുഗൽ ആണ്ടുതോറും ഒരു വെള്ളക്കാരന്റെ നാണി
ഭമുള്ള സ്വൎണ്ണം മുതലായ കാഴ്ചകളെ സിംഹാസന
ത്തിങ്കൽ വെക്കേണം എന്ന വ്യവസ്ഥ വരുത്തി. ആ
ഓടിപോയ അനന്ത്രവന്മാരോടു പട തുടരുകയും ചെ
യ്തു. അതിനാൽ ലോകൎക്ക് സന്തോഷം വളരെ തോ
ന്നി മരംകൊണ്ടുള്ള കോട്ട നന്നല്ല അഴിമുഖത്തു ത
ന്നെ ശോഭയുള്ള കോട്ട കെട്ടേണം; ദേശം തരാം എ
ന്ന് സൎവ്വസമ്മതമാകയും ചെയ്തു.

൧൫൦൬. ഫെബ്രുവരി അൾ്മൈദ ൧൨ കപ്പലിൽ
ചരക്കു കയറ്റി സ്വരാജ്യത്തേക്ക അയച്ചപ്പോൾ,
രാജാവിന്നും കാഴ്ചയായി ഒർ ആനയെ യുരൊപയി
ലേക്ക് അയച്ചു. അതവിടെ കപ്പൽ വഴിയായി എ
ത്തിയ ആനകളിൽ ഒന്നാമത തന്നെ.

൩൨. ബോലൊഞ്ഞക്കാരനായ
ലുദ്വിഗ് താമൂതിരിയുടെ ഒറ്ററിഞ്ഞു
ബോധിപ്പിച്ചതു.

താമൂതിരി മിസ്രസുല്ത്താന്റെ സഹായത്തിന്നായി
വളരെ കാലം നോക്കികൊണ്ടിരുന്ന ശേഷം, കപ്പലു
കൾ വരാഞ്ഞപ്പോൾ മാപ്പിള്ളമാരും അറവികളും ധാ
രാളമായി കൊടുക്കുന്ന ദ്രവ്യം വാങ്ങി എല്ലാതുറമുഖങ്ങ
ളിലും വലിയ പടകുകളെ ചമപ്പാൻ കല്പിച്ചു. പറ
ങ്കികളിൽനിന്നു ഓടിപ്പോയ ചില ആശാരികളെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/83&oldid=181726" എന്ന താളിൽനിന്ന് ശേഖരിച്ചത്