ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൨ —

വെളുത്ത പക്കീറെ പറങ്കികൾ പിടിച്ചു കൊണ്ടു
പോയി എന്നു കേട്ടാറെ, കണ്ണനൂരിൽ മാപ്പിള്ളമാർ
ആയുധം പിടിച്ചു കയൎത്തു എങ്കിലും കോട്ടയിലുള്ള
വർ തോക്കു നിറക്കുന്നത കണ്ടപ്പൊൾ, അടങ്ങി പാ
ൎത്തു; ലൊരഞ്ച പ്രസാദിച്ചു ലുദ്വിഗെ പറങ്കിവേഷം
ധരിപ്പിച്ചു കൊച്ചിയിലയച്ചപ്പൊൾ അവൻ മഹാ
കപ്പിത്താനൊടും വസ്തുത ബോധിപ്പിച്ചു ൨ ഇതല്യ
ൎക്ക്‌വേണ്ടി ക്ഷമ അപേക്ഷിച്ചു.

ആയതു സാധിച്ച ഉടനെ ലുദ്വിഗ് ഒരു നായ
രെക്കൊണ്ടു ആ രണ്ടു ദ്രോഹികൾക്ക് കത്തയപ്പിച്ചു
"നിങ്ങൾ കെട്ടിയ ഉമ്മാരെ പോലും അറിയിക്കാതെ
"പുറപ്പെട്ടു പോയി സ്വൎണ്ണ രത്നങ്ങളെ അല്ലാതെ
"ഒന്നും എടുത്തുകൊണ്ടു വരികയും അരുത്" എന്ന്
എഴുതിയത് അവർ വിചാരിയാതെ കുഞ്ഞികുട്ടികളെ
യും കൂട്ടിക്കൊണ്ടു പോവാൻ ഭാവിച്ചപ്പൊൾ, അവ
രുടെ പണിക്കാരൻ യാത്രാവട്ടങ്ങളെ അറിഞ്ഞു കോ
യിലകത്തു ബോധിപ്പിച്ചു. ആയത് രാജാവ് പ്രമാ
ണിക്കാതെ ചില നായന്മാരെ കാൎയ്യം ഗ്രഹിപ്പാൻ നി
യോഗിച്ചപ്പൊൾ, രാജാവ് ക്ഷമിക്കും എന്നു കണ്ടു
ഭൃത്യൻ കാദിയാരെ ചെന്നു അറിയിച്ചു ലുദ്വിഗ് ആ
ഭവനത്തിൽ പാൎത്തതും ഒറ്ററിഞ്ഞതും വെളിച്ചത്താ
ക്കി കാദിയാർ ഉടനെ കച്ചവടക്കാരെ വരുത്തി സമ്മ
തിപ്പിച്ചു ൧൦൦ വരാഹൻ തിരുമുല്ക്കാഴ്ച വെപ്പിച്ചു യോ
ഗിയായ രാജാവോടു വെള്ളക്കാരെ കൊല്ലുവാൻ കല്പന
വാങ്ങിക്കയും ചെയ്തു. എന്നാറെ, ഇരുനൂറാൾ ശംഖ്
വിളിച്ചു വെള്ളക്കാരുടെ ഭവനത്തെ വളഞ്ഞപ്പൊൾ,
ഇരുവരും "ഇതു ഭിക്ഷയാചിപ്പാനല്ല" എന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/86&oldid=181729" എന്ന താളിൽനിന്ന് ശേഖരിച്ചത്