ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫ —

ണൎക്കു പ്രാധാന്യം; പട്ടണത്തിലും ബന്തരിലും മുസ
ൽമാനരാകുന്ന മാപ്പിളമാൎക്കും; അറവി, പാൎസി തു
ൎക്കർ മുതലായ പരദേശികൾക്കും ആധിക്യം ഉണ്ടു.
ചീനത്തോടും മക്കത്തോടും അളവില്ലാത്ത കച്ചവടം
നടക്കുന്നു. മഴക്കാലം തിരുമ്പോൾ ദിവസേന പത്ത
നൂറ കപ്പലും പടകും എത്തും. ചുങ്കം തന്നെ രാജാവി
ന്റെ വരവിൽ പ്രധാനം; അതുകൊണ്ടു നിങ്ങൾ
വന്നു വ്യാപാരം ചെയ്യുന്നതിൽ താമൂതിരിക്ക് രസം
തോന്നും. മാപ്പിളമാൎക്കു അസൂയ ഉണ്ടായാലൊ രാജാ
വും നിങ്ങളെ വിരോധിക്കും. അവനിപ്പോൾ പൊ
ന്നാനിയിൽ ഇരിക്കുന്നു: വേഗം ആളെ അയക്കേ
ണ്ടിയിരിക്കുന്നു. ഇങ്ങിനെ എല്ലാം കേട്ടാറെ, കപ്പി
ത്താൻ രണ്ടു പറങ്കികളെ അയച്ചു, മാനുവെൻ എന്ന
പൊൎത്തുഗൽ രാജാവ് നിങ്ങളുടെ കീൎത്തി കേട്ടു തിരു
മുമ്പിൽ എത്തുവാൻ കല്പിച്ചു. കത്തുകളെയും എഴുതി
ത്തന്നു; എപ്പൊൾ വന്നു കാണാം? എന്നു അന്വേഷി
ച്ചാറെ, താമൂതിരി വൎത്തമാനം അറിഞ്ഞു. മഴക്കാലത്തി
ന്നു മുമ്പിൽ കപ്പൽ പന്തലായിനി കൊല്ലത്ത് ആ
ക്കെണം എന്നും, കോഴിക്കോട്ടു വന്നാൽ കാണാം എ
ന്നും, ഉത്തരം അയച്ചു. അപ്രകാരം തന്നെ ഗാമ കപ്പി
ത്താൻ അനുസരിച്ചു പന്തലായിനി മുഖത്തു നങ്കൂരം
ഇടുകയും ചെയ്തു.

൨. താമൂതിരിയെക്കണ്ട പ്രകാരം.

ഇടവം ൧൭ാം ൹ തിങ്കളാഴ്ച കൊത്തുവാളും ൨൦൦ നാ
യന്മാരും പന്തലായിനിക്ക് വന്നപ്പോൾ, ഗാമ കപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/9&oldid=181651" എന്ന താളിൽനിന്ന് ശേഖരിച്ചത്