ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൬ —

ഭുജിച്ചുകൊണ്ടു അദ്ധ്വാനപ്പെട്ടു ആ കോട്ടയെ പ
ണിയിച്ചു തീൎത്തു. അരിക്കും കൂടെ ക്ഷാമം പറ്റി
കൊച്ചി ദേശത്തുനിന്നു വരവ എത്രയും ചുരുക്കം.അ
ക്കാലം ഒരു നായർ വന്നു താമൂതിരിയുടെ നേരെ അ
ന്യായപ്പെട്ടു ബ്രാഹ്മണ്യം നിരസിച്ചു, സ്നാനം ഏറ്റു
ഒരു മാൎഗ്ഗക്കാരത്തിയെ കെട്ടിയപ്പൊൾ, സംശയം ജ
നിച്ചിട്ടു അൾ്മൈദ അവനെ വരുത്തി ഭയപ്പെടുത്തി
"സകലവും ഏറ്റു പറഞ്ഞാൽ പ്രാണഛേദം ഇല്ല"
എന്നു കല്പിച്ചു "നിങ്ങളെ കൊല്ലുവാനും കപ്പലുകളെ
ഭസ്മമാക്കുവാനും ഞാൻ കയ്യേറ്റു വന്നു" എന്നു പ
റഞ്ഞാറെ അൾ്മൈദ അവന്റെ കണ്ണുകളെ ചൂന്നെ
ടുപ്പിച്ചു താമൂതിരിക്ക് മടക്കി അയച്ചു, അപമാനവാ
ക്കു പറയിക്കയും ചെയ്തു.

൩൪. കോലനാട്ടിലെ പുതുരാജാവ് പറ
ങ്കികൾക്ക ശത്രുവായി ചമഞ്ഞത.

൧൫൦൬ മാൎച്ച മാസത്തിൽ ഉണ്ടായ കപ്പൽജയം
മുതൽക്കൊണ്ടു പൊൎത്തുഗൽ കപ്പലിന്നു ഹിന്തുസമുദ്ര
ത്തിൽ എതിരില്ല എന്നു വന്നു. [മിസ്രക്കപ്പലുകൾ
൧൫൦൮ാമതിൽ വന്നു ൧൫൦൯ തോറ്റപ്രകാരം പിന്നെ
പറയാം] എങ്കിലും അൾ്മൈദ അഞ്ചു ദ്വീപിൽ നിന്ന
സഹായം വരുത്തിയപ്പൊൾ, ഗോവയിൽ വാഴുന്ന
സബായിതുരുത്തിയെ കാപ്പാൻ ആൾ പോരാ എ
ന്ന് നിരൂപിച്ചു കോട്ട പിടിപ്പാൻ തുൎക്കരെ അയച്ചു;
അവരിൽ പ്രമാണി ഒരു പറങ്കി ആശാരി തന്നെ.
അവൻ മുമ്പെ ചങ്ങലക്കാരനായി പിന്നെ പൊൎത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/90&oldid=181733" എന്ന താളിൽനിന്ന് ശേഖരിച്ചത്