ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൦ —

മുതൽ നേരെ ൪ മാസം വരെ കോട്ടയിലുള്ളവൎക്ക വി
ഷമമുള്ള പട നടന്നു.

൩൫. കണ്ണനൂർ കോട്ടയുടെ നിരോധം.

ബ്രീതൊ ഉടനെ ഒരു പടക കൊച്ചിക്കയച്ചു അ
ൾ്മൈദയെ അറിയിച്ചപ്പൊൾ അവൻ ചില ചെക
വരെയും പദാൎത്ഥങ്ങളെയും സഹായത്തിന്നു കല്പിച്ച
യച്ചു ദുഷ്ടനായ ഗൊവസെ സ്ഥാനത്തിൽ നിന്നു
പിഴുക്കുകയും ചെയ്തു. ആകയാൽ ബ്രീതൊ ഇണക്ക
ത്തിന്നായി ശ്രമിച്ചാറെ, കോലത്തിരിയും യുദ്ധത്തി
ന്നു കുറയ താമസം വരുത്തി മന്ത്രികളെ അയച്ചു പറ
ങ്കികളെ മയക്കുവാൻ നോക്കുന്നതിന്നിടയിൽ മമ്മാലി
യെ കൊണ്ടു താമൂതിരിയെ അറിയിച്ചു ൨൪ വലിയ
തോക്കു കോഴിക്കോട്ടുനിന്ന വരുത്തുകയും ചെയ്തു. അ
തല്ലാതെ അവൻ കോട്ടയും നഗരവും വേർ പിരിക്കേ
ണ്ടതിന്നു ഒരുവാടിയെ കിളപ്പിച്ചു നായന്മാരെ ൪൦,൦൦൦
ത്തോളം ചേൎക്കയും ചെയ്തു. അവന്റെ മരുമകൻ സ്വ
കാൎയ്യമായി പൊൎത്തുഗലെ ആശ്രയിച്ചു കൊണ്ടു ബ്രീ
തൊവെ ബൊധിപ്പിക്കയാൽ അവൻ രാജാവിന്റെ
അന്തൎഗ്ഗതമെല്ലാം അറിഞ്ഞു രാപ്പകൽ വിടാതെ കോ
ട്ടയെ ഉറപ്പിക്കയും ചെയ്തു. അപ്പോൾ ഒരു ദിവസം
രാവിലെ നായന്മാർ വാദ്യഘോഷത്തൊടും ബാണം
പൂവെടി മുതലായതു മുന്നിട്ടു ൧൨ നിരയായും നിരതോ
റും ൨൦൦൦ ആളായും നടന്നു കൊണ്ടു പട വെട്ടി തുടങ്ങി
ചാട്ടത്തിന്നും മറിച്ചലിന്നും ഒട്ടും കുറവില്ല മതിലിന്മേൽ
കയറുവാൻ സംഗതി വന്നില്ല താനും. പറങ്കിവെടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/94&oldid=181737" എന്ന താളിൽനിന്ന് ശേഖരിച്ചത്