ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 METHOD OF THE MINISTRY OF CHRIST. [PART II.

ള്ളത്തിന്മീതെ നടന്നു, പെരുങ്കാറ്റടിക്കുന്ന പടകിൽ ഉറങ്ങി, കാറ്റിനെ ശാസി
ച്ചു തിരമാലകൾ്ക്കു സ്വാസ്ഥ്യം വരുത്തികൊണ്ടു താൻ സൃഷ്ടിയുടെ തലയായ
ആദാം എന്നു കാണിച്ചു. പാപത്താൽ മരണവും വ്യാധികളും നമ്മുടെ ജാ
തിയിൽ തട്ടി പരന്നു പൊങ്ങി വാണുകൊണ്ടിരിക്കേ യേശു പാപം ക്ഷമി
ച്ചാൽ പോരാ, ദീനം ശമിക്കുകയല്ലാതെ പാപവും ശമിച്ചുവോ എന്നു നിശ്ച
യം ഇല്ല (മത്ത. ൯, ൬). അതുകൊണ്ടു യേശു കുരുടു ചെവിടു മുടവു മുതലായ
ഊനങ്ങൾ ഉള്ളവരേയും (മത്ത. ൧൧, ൫) വാതം വാൎച്ച (മത്ത. ൯, ൨൦)
മഹോദരം (ലൂക്ക. ൧൪, ൨) മുതലായ ദീൎഘരോഗികളേയും വചനത്താലെ സൌ
ഖ്യമാക്കി, ജ്വരം പിടിച്ചവൎക്കു (മത്ത. ൮, ൧൪) ക്ഷണത്തിൽ ദിവ്യസ്വാസ്ഥ്യം
നല്കി, മരണം അടുത്ത കുഷ്ഠരോഗികളേയും (മത്ത. ൮, ൨) ശുദ്ധരാക്കി, അപ
സ്മാരം ചന്ദ്രബാധ ഭ്രാന്ത് മുതലായ മനോവ്യാധികൾ്ക്കും ഭേദം വരുത്തി (മത്ത.
൪. ൨൪), ദുരാത്മാക്കളായ പല പ്രേതപിശാചങ്ങളേയും ഉറഞ്ഞവരിൽനിന്നു
പുറത്താക്കി (മത്ത. ൮, ൧൬), ഇപ്രകാരം പല ദേഹിദേഹാവസ്ഥകൾ്ക്കും ശു
ദ്ധ മനുഷ്യാത്മാവ് തന്നെ പ്രഭു എന്നും താൻ സകല മരണങ്ങളിൽനിന്നും
രക്ഷിക്കുന്നവൻ എന്നും കാണിച്ചു. ഭോജ്യങ്ങളുടെ കുറവു തനിക്കു കുറവല്ല;
വേണ്ടുകിൽ വെള്ളത്തെ പെട്ടന്നു രസമാക്കുവാനും, ആയിരങ്ങൾ്ക്കു അപ്പ
ങ്ങളെ പകുത്തു തൃപ്തി വരുത്തുവാനും, രാഭോജനത്തിൽ തന്നെത്താൻ ശിഷ്യന്മാ
ൎക്കു ആത്മഭോജ്യമാക്കി കൊടുപ്പാനും ഒരുങ്ങി കാണുന്നു. വേണ്ടുമ്പോൾ മത്സ്യ
ങ്ങളെ കൂട്ടമായി പിടിപ്പിച്ചും (ലൂക്ക. ൫; യോ ൨൧) നാണ്യത്തോടു കൂടിയ മീ
നിനെ ചൂണ്ടലിൽ കടിപ്പിച്ചും കൊടുത്തതിനാൽ (മത്ത. ൧൭) ഭൂചക്രത്തിൽ
പറ്റിയ ശാപവും ദാരിദ്ര്യബാധയും മാറ്റുവാൻ താൻ ആൾ ആകുന്നു എ
ന്നു കാട്ടി , ഇസ്രായേലിന്റെ ഉണക്കത്തിന്നു ദൃഷ്ടാന്തമായിട്ടു അത്തിവൃക്ഷ
ത്തെ ശപിച്ചതിനാലോ താൻ ലോകത്തിന്നു ന്യായം വിധിക്കുന്നവൻ എന്നും,
ശയ്യമേൽ കിടക്കുന്ന കുട്ടിയേയും, അമ്മ പുറത്തു കൊണ്ടു പോകുന്ന ബാല്യക്കാ
രനേയും, ൪ ദിവസം കുഴിച്ചിട്ട് അലിവാനടുത്ത ലാജരേയും ഇങ്ങനെ ചത്ത
വർ മൂവരേയും ജീവിച്ചെഴുനീല്പിച്ചതിനാൽ താൻ പുനരുത്ഥാനസ്വരൂപൻ
എന്നും വെളിപ്പെടുത്തി.

ഇവയും മറ്റും പലതും ചെയ്തതു ആശ്രിതന്മാരെ സഹായിപ്പാനത്രെ.
അപൂൎവ്വങ്ങളെ വെറുതെ കാണ്കയിലുള്ള ഇഛ്ശയെ അവൻ ശാസിച്ചു (യോ.
൪. ൪൮). രാജവിനോദത്തിനും ജനകുക്ഷിക്കും പൂൎത്തി വരുത്തുവാൻ ഒർ അ
ത്ഭുതം ചെയ്തിട്ടുമില്ല. യഹൂദർ ആകാശത്തിൽ കാണേണ്ടുന്നോർ അതിശയ
ത്തെ പലപ്പോഴും നിൎബ്ബന്ധിച്ചു ചോദിച്ചപ്പോൾ അവൻ ചൊടിച്ചു യോ
നാവിൻ അടയാളത്താൽ തന്റെ മരണത്തേയും മറയേയും മറതിയേയും മാ
ത്രം ഉദ്ദേശിച്ചു പറഞ്ഞു. അവന്റെ ശിഷ്യന്മാൎക്കോ യേശുവിന്റെ പുനരു
ത്ഥാനമേ അവന്റെ സകല അതിശയങ്ങളുടെ മൂലവും ശിഖരവുമായി ഉറെ
ച്ചിരിക്കുന്നു (൧ കൊ. ൧൫). അതു ലോകത്തിന്നറിഞ്ഞു കൂടാ (യോ. ൧൪, ൧൯).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/100&oldid=186319" എന്ന താളിൽനിന്ന് ശേഖരിച്ചത്