ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 THE PARABLES OF CHRIST. PART II.

പ്രാൎത്ഥനെക്കു നിൎല്ലജ്ജമായ പ്രാഗത്ഭ്യം വേണം എന്നതു പാതിരാ
വിൽ അപ്പം ചോദിച്ച ചങ്ങാതിയുടെ ഉപമയാൽ കാട്ടിയതു (ലൂക്കാ. ൧൧,
൫‌—൮). അവൻ ചോദിച്ചതു തനിക്കല്ല അതിഥിസൽകാരത്തിന്നായിട്ടത്രെ.
മറ്റവൻ മടിക്കുന്നതു കുട്ടികളുടെ സ്വസ്ഥനിദ്രെക്കു ഭംഗം വരരുത് എന്നുവെ
ച്ചിട്ടു തന്നെ. എന്നിട്ടും തോഴന്റെ നിൎല്ലജ്ജയാൽ നല്ലവണ്ണം ഉണൎന്നപ്പോൾ
കൊടുക്കാതെ കണ്ടിരിക്കയില്ല. അതുകൊണ്ടു ആവശ്യമുള്ള ഏതു കാലത്തും
ദൈവത്തെ ഉണൎത്തി മുട്ടിച്ചു ചോദിക്ക.

§ 37.

THE TWO DEBTORS.

രണ്ടു കടക്കാരുടെ ഉപമ.

LUKE VII.

40 And Jesus answering said unto him, Simon
I have somewhat to say unto thee. And he
saith, Master, say on.

41 There was a certain creditor which had
two debtors; the one owed five hundred pence,
and the other fifty.

42 And when they had nothing to pay, he
frankly forgave them both. Tell me therefore,
which of them will love him most?

43 Simon answered and said, I suppose that
he, to whom he forgave most. And he said
unto him, Thou hast rightly judged.

ദേവകരുണയെ അനുഭവിച്ചവരുടെ പ്രതിസ്നേഹം ൨ കടക്കാരുടെ
ഉപമയാൽ വിളങ്ങുന്നു (ലൂക്ക. ൭, ൪൧). അധികം ഇളെച്ചു കിട്ടിയവൻ അധി
കം സ്നേഹിക്കും. അതുകൊണ്ടു നിന്നിൽ സ്നേഹക്രിയകളെ അല്പം മാത്രം ക
ണ്ടാൽ പാപമോചനത്തെ വേണ്ടും പോലെ അന്വേഷിച്ചില്ല വേണ്ടും പോ
ലെ ലഭിച്ചതും ഇല്ല എന്നും, കിട്ടിയ പാപപരിഹാരവും ഏറെ ഫലിച്ചില്ല എ
ന്നും ഉള്ളതു സ്പഷ്ടം. പാപമോചനം മുന്നേ, പ്രതിസ്നേഹം പിന്നെ എന്നാ
കുന്നു കൃപാമാൎഗ്ഗത്തിന്റെ സൂക്ഷ്മം. ഞാൻ ചെയ്യുന്ന സ്നേഹക്രിയകൾ നി
മിത്തം എനിക്കു പാപമോചനം ഉണ്ടെന്നു ഒരുനാളും വരുന്നില്ല; പാപക്ഷമ
യും ദേവകരുണയും എനിക്കു സാക്ഷാൽ അനുഭവമായി വന്നു എന്നതിന്നു
ഈ സ്നേഹക്രിയകൾ നല്ലൊരു തെളിവാകുന്നു എന്നത്രെ.

§ 38.

THE UNJUST STEWARD.

അനീതിയുള്ള വീട്ടുവിചാരകൻ.

LUKE XVI.

1. And he said also unto his disciples, There
was a certain rich man, which had a steward;
and the same was accused unto him that he
had wasted his goods.

2 And he called him, and said unto him,
How is it that I hear this of thee? give an
account of thy stewardship; for thou mayest
be no longer steward.

3 Then the steward said within himself,
What shall I do? for my lord taketh away
from me the stewardship: I cannot dig; to beg
I am ashamed.

4 I am resolved what to do, that when I am

put out of the stewardship, they may receive
me into their houses.

5 So he called every one of his lord's debtors
unto him, and said unto the first, How much
owest thou unto my lord?

6 And he said, An hundred measures of oil.
And he said unto him, Take thy bill, and sit
down quickly, and write fifty.

7 Then said he to another, And how much
owest thou? And he said, an hundred measures
of wheat. And he said unto him, Take thy
bill, and write fourscore.

8 And the Lord commended the unjust steward,

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/112&oldid=186331" എന്ന താളിൽനിന്ന് ശേഖരിച്ചത്