ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 THE PARABLES OF CHRIST. [PART II.

ലാജരെ വിചാരിയാത്ത ധനവാൻ (ലൂക്ക. ൧൬, ൧൯) നിൎദ്ദയാദോ
ഷത്തിന്നു ദൃഷ്ടാന്തം. ലാജർ (എലാജർ) “ദേവസഹായം” എന്ന അൎത്ഥമുള്ള
തു. അവന്റെ പുണു്ണും വിശപ്പും കൂട്ടാക്കാതെ ധനവാൻ വാഴുന്നാൾ എല്ലാം
സുഖിച്ചു കൊണ്ടിരിക്കുമ്പോൾ ലാജർ കുപ്പയിൽ കൂടുന്ന ഊൎന്നായ്കളോടും പറ്റി
ഉഛ്ശിഷ്ടങ്ങളെ തിന്നും. മരണകാലത്ത് ഇവന്നു ദേവദൂതരാലും അവന്നു മനു
ഷ്യരാലും സംസ്കാരം സംഭവിച്ചു. പാതാളത്തിൽ ഉണൎന്നപ്പോൾ ധനവാൻ
വേദനനിമിത്തം വിസ്മയിച്ചു, ലാജരെ പണ്ടേ അപമാനിച്ചവൻ ആകയാൽ
ഇനിയും അഞ്ചല്ക്കാരനാക്കി വെള്ളം വരുത്തുവാനും ഭൂമിയിൽ വൎത്തമാനം അ
റിയിപ്പാനും അയക്കാം എന്നു നിരൂപിച്ചു. അബ്രഹാം തനിക്ക് അഛ്ശൻ എന്നു
പ്രശംസിക്കുന്നതല്ലാതെ മോശയും പ്രവാചകങ്ങളും അനുതാപം വരുത്തു
വാൻ പോരാ എന്നു ദുഷിപ്പാനും തുനിഞ്ഞു. അയ്യോ യേശുവിന്റെ പുനരു
ത്ഥാനവും വേദനിന്ദകന്മാൎക്കു വിശ്വാസം ജനിപ്പിച്ചില്ലല്ലോ. ലാജർ ഭൂമിയിൽ
വെച്ച് അഭിമാനംനിമിത്തവും അബ്രഹാമ്മടിയിൽനിന്നു വിനയംനിമിത്ത
വും മുഴുവൻ മൌനിയായ്ക്കാണുന്നു. ഈ ഉപമയെ പറഞ്ഞതു മരണശേഷമു
ള്ള അവസ്ഥയെ കാട്ടുവാൻ അല്ല, ൨൫ആം വചനത്തിലേ സാരം നിമിത്തം അ
ത്രെ. ദൈവം കരുണയാലെ കൊടുത്ത ധനം കൊണ്ടു കരുണ ചെയ്യാതെ എല്ലാം
തനിക്കു മതി എന്നുവെച്ചനുഭവിക്കുന്നതു ശാപകാരണം തന്നെ. ഇഹദുഃഖ
ങ്ങൾ തനിക്കു മതി എന്നുവെച്ചു അസൂയ കൂടാതെ മൌനിയായി കാലം കഴി
പ്പാൻ ദേവകരുണയിലേ ആശ്രയത്താൽ അല്ലാതെ എങ്ങിനെ കഴിയും?

പാതാളം എന്ന ശ്യോലെ കുറിച്ചു ചരിത്രക്കാരനായ യോസെഫിന്റെ പ്ര
ബന്ധങ്ങളിൽ എഴുതി കാണുന്നതാവിതു:

അതു ഭൂമിക്കു കീഴിൽ വെളിച്ചമില്ലാത്ത ദിക്കു. ആത്മാക്കൾ അവിടെ വ
സിച്ചു, ഒരു തടവിൽ എന്ന പോലെ ചില കാലത്തോളം ശിക്ഷകളെ അനുഭ
വിക്കുന്നു. അതിൽ ഒരു ദേശം കെടാത്ത അഗ്നിതടാകത്തിന്നായി വേൎത്തിരി
ച്ചു കിടക്കുന്നു. ആയതിൽ ഇപ്പോൾ ആരും ഇല്ല, ദൈവം നിശ്ചയിച്ച ദിവ
സത്തിൽ അത്രെ അനീതിയുള്ളവർ അതിൽ പോകേണ്ടി വരും. നീതിമാന്മാൎക്കും
കൂടെ പാതാളത്തിൽ തന്നെ വാസം എങ്കിലും, ആത്മാക്കളെ നടത്തുന്ന ദൂത
ന്മാർ അവരെ പാടി വലഭാഗത്തേക്കു കൊണ്ടുപോയിട്ടു വിശ്വാസപിതാക്ക
ന്മാർ ആശ്വസിച്ചു പാൎക്കുന്ന പ്രകാശദിക്കിൽ ആൎത്തു പുകഴ്ത്തും. അവിടെ മന്ദ
ഹാസമുള്ള മുഖങ്ങളെ മാത്രം കാണും. വരുവാനുള്ള സ്വൎഗ്ഗസുഖത്തിന്റെ നി
ശ്ചയം ഉണ്ടു പോൽ. ഈ വലത്തേ ദിക്കിന്നു ഞങ്ങൾ അബ്രഹാം മടി എ
ന്ന പേർ പറയുന്നു. ഇടത്തേ ദിക്കിലുള്ളവർ അങ്ങനെ അല്ല, വലുതായ അ
ഗ്നിനരകം അടുക്കെ കണ്ടും അതിന്റെ ഭയങ്കരമായ പതപ്പു കേട്ടും പിളൎപ്പി
ന്റെ അപ്പുറമുള്ള നീതിമാന്മാരുടെ സൌഖ്യത്തേയും നോക്കി ന്യായവിധി
യോളം തടവുകാരെ പോലെ വിറെച്ചു പാൎക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/114&oldid=186333" എന്ന താളിൽനിന്ന് ശേഖരിച്ചത്