ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 CHRISTS FIRST PUBLIC APPEARANCE AT JERUSALEM. (PART III. CHAP. I.

യിച്ചു. അമ്മയോടു "സ്ത്രീയേ" എന്നു ചൊന്നതിൽ സ്നേഹവിനയങ്ങൾക്ക്
വിരോധമായത് ഒന്നും ഇല്ല. ആദരവോടെ ക്രൂശിൽനിന്ന് അരുളിച്ചെയ്ത
തിലും (യോ.൧൯, ൨൬) "സ്ത്രീയേ" എന്നേ പറഞ്ഞുള്ളു. "നിണക്കും എനിക്കും
എന്തു" എന്നതിന്റെ അൎത്ഥമോ: യേശു ബാല്യം‌മുതൽ ഇടവിടാതെ തികഞ്ഞ
അനുസരണത്താൽ അമ്മയച്ഛന്മാരെ ബഹുമാനിച്ചു കീഴടങ്ങിയതുകൊണ്ടു
പ്രായം വന്ന ശേഷവും മകൻ അമ്മയുടെ വാക്കു കേട്ടു നടക്കും എന്ന് മറിയ
നിരൂപിച്ചു പോൽ. എന്നാൽ മശീഹവേലയെ സംബന്ധിച്ചവറ്റിൽ താൻ
കേവലം സ്വതന്ത്രൻ എന്നും സ്വൎഗ്ഗസ്ഥപിതാവിന്ന് ഒഴികെ മറ്റാൎക്കും അധീ
നനല്ല എന്നും അമ്മയോടു ബോധിപ്പിപ്പാൻ സംഗതി വന്നു. ജഡബന്ധു
ത്വമല്ലല്ലൊആത്മചേൎച്ചയേ പ്രമാണം (മത്ത. ൧൨, ൪൯). പിന്നെ "എന്റെ
നാഴിക വന്നിട്ടില്ല" എന്ന് തിട്ടമായി മറുത്തു പറഞ്ഞതും, തൽക്ഷണം ഭാവം
പകൎന്നു അമ്മയുടെ ആശെക്ക് ഒത്തവണ്ണം ഒരത്ഭുതം ചെയ്തതും തമ്മിൽ ഒക്കു
ന്നതു എങ്ങിനെ? ഇത്തരമായ വാക്കുരുൾ്ച മനഃസ്ഥൈൎയ്യത്തിന്നു കുറവല്ലയോ?
അതിനു തക്ക ഉത്തരം ആവിതു: യേശുവിന്റെ നാഴിക വന്നിട്ടു എന്ന് തന്നെ
അല്ല, നാഴിക വരാഞ്ഞിട്ടും അമ്മയുടെ വിശ്വാസത്തെ കാണ്കയാൽ അതിശയം
ചെയ്യാതിരിപ്പാൻ വഹിയാതെ ആയി എന്നത്രെ. യേശുവിന്റെ നാഴിക എ
ന്നതോ മശീഹയായി ജനമദ്ധ്യത്തിൽ തന്നെത്താൻ വെളിപ്പെടുത്തും കാലം
അത്രെ. അതു ഗലീലയിൽ അല്ല സ്നേഹിതരുടെ ചെറു കൂട്ടത്തിലും അല്ല, വി
ശുദ്ധ നഗരത്തിലും ദേവാലയമാം നടുസ്ഥാനത്തിലും തന്നെ സംഭവിക്കേണ്ടി
യതു (മല. ൩, ൧). സൂക്ഷ്മാൎത്ഥമായ ഈ നാഴിക ആരംഭിച്ചതു യേശു ഒന്നാം
പെസഹെക്കു യരുശലേമിൽ വന്നു ദേവാലയത്തെ ശുദ്ധീകരിച്ച നാളിൽ
തന്നെ (§ ൫൫). ഇവ്വണ്ണം "എന്റെ നാഴിക വന്നിട്ടില്ല" എന്ന് അരുളിച്ചെയ്തു,
കല്യാണക്കാരുടെ മുട്ടു തീൎപ്പാൻ പെട്ടന്നു മനസ്സില്ലാഞ്ഞെങ്കിലും അമ്മയുടെ
വിശ്വാസം പിന്നേതിൽ ഒർ അത്ഭുതം കാട്ടുവാൻ കൎത്താവിനെ നിൎബ്ബന്ധിച്ചു
എന്നേ ചൊല്വു. എങ്ങിനെ എന്നാൽ പുത്രൻ മറുത്തുര ചെയ്തു എന്നു ഗ്രഹി
ച്ചിട്ടും മറിയ അല്പം പോലും മുഷിയാതെ ദയാലുവായ ഗുരു ഈ ഞെരുക്ക
ത്തിൽ സഹായം ചെയ്യാതിരിക്കയില്ല എന്നു മനസ്സിൽ തേറി പോന്നു, നിങ്ങ
ളോട് എന്തു കല്പിച്ചാലും അതിനെ ചെയ്വിൻ എന്നു. ശുശ്രൂഷക്കാരോടു പറ
ഞ്ഞതിനാൽ നിറപടിയായ തന്റെ വിശ്വാസത്തെ തെളിയിച്ചു. ഇങ്ങിനെ
ത്ത വിശ്വാസത്തിന്നു അസാദ്ധ്യമായതു ഒന്നും ഇല്ലല്ലോ (മാൎക്ക. ൯, ൨൩).
ആകയാൽ മറിയ ജയിച്ചതു അമ്മയായി പുത്രനോടു പക്ഷവാദം ചെയ്തതി
നാൽ അല്ല, ശിഷ്യയായി ഗുരുശാസനയെ സഹിച്ചു വിശ്വാസത്തിൽ ഊന്നി
നിന്നതു കൊണ്ടത്രെ. വിശേഷിച്ചു രോമക്കാർ ഇതിന്റെ പൊരുളെ ഗ്രഹി
പ്പൂതാക.

ഓരൊന്നിൽ ഏകദേശം ൧൪ കുറ്റി കൊള്ളുന്ന ൬ കല്പാത്രങ്ങളിലേ വെള്ളം
ദ്രാക്ഷാരസം ആക്കി ചമെച്ചു, വീട്ടുകാരുടെ ലജ്ജയെ നീക്കി ദാരിദ്ര്യം ശമിപ്പി
ച്ചു, തനിക്കും സ്നാപകന്നും ഉള്ള ഭേദത്തെ പ്രകാശിപ്പിച്ചു, തേജസ്സെ വെളി
പ്പെടുത്തി ശിഷ്യന്മാൎക്കു വിശ്വാസം ഉറപ്പിക്കയും ചെയ്തു (൧, ൫൧).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/130&oldid=186349" എന്ന താളിൽനിന്ന് ശേഖരിച്ചത്