ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 59.] CHRISTS MINISTRY TRANSFERRED TO GALILEE. 115

Matt. XIV.

brother Philip's
wife.

4. For John said un-
to him, It is not lawful
for thee to have her.

5 And when he
would have put him
to death, he feared
the multitude, be-
cause they counted
him as a prophet.

ΜΑΤΤ. IV.

12 Now when Jesus
had heard that John
was cast into prison,
he departed into
Galilee;

Mark VI.

18 For John had said unto Herod, It is
not lawful for thee to have thy brother's
wife.

19 Therefore Herodias had a quarrel
against him, and would have killed him;
but she could not:

20 For Herod feared John, knowing that
he was a just man and an holy, and observed
him; and when he heard him, he did many
things, and heard him gladly.

MARK I.

14 Now after that John was put in prison,
Jesus came into Galilee, preaching the
gospel of the kingdom of God,

15 And saying, The time is fulfilled,
and the kingdom of God is at hand:
repent ye, and believe the gospel.

Luke III.

all the evils which
Herod had done,

20 Added yet this
above all, that he
shut up John in
prison.

LUKE IV.

14 And Jesus re-
turned in the power
of the Spirit into
Galilee; and there
went out a fame of
him through all the
region round about.

15 And he taught
in their synagogues,
being glorified of all.

John IV.

44 For Jesus
himself testifi-
ed, that a pro-
phet hath no
honour in his
own country.

45. Then when
he was come
into Galilee,
the Galilæans
received him,
having seen all
the things that
he did at Jeru-
salem at the
feast: for they
also went unto
the feast.

ആ കാലത്തു ഹെരോദാ അന്തിപാ(§ ൧൫) തന്റെ ചാപല്യത്താൽ ഒരു
പ്രവാചകനെ കാണ്മാൻ ആഗ്രഹിച്ചപ്പോൾ പക്ഷെ ഒരിക്കൽ തിബെൎയ്യാരാജ
ധാനിയെ വിട്ടു പരായ്യയിലുള്ള യൂലിയാവിൽ വന്ന നേരത്തു അടുക്കെ ഉള്ള
സ്നാപകനെ വരുത്തി സംസാരിച്ചു, യോഹനാനും വല്ല പുതുമകളെ അല്ല
ഇടപ്രഭുവിന്റെ വ്യഭിചാരദോഷം (ഭാഗം. ൬൬; മാ. ൬, ൧൮) മുതലായ പ്രസി
ദ്ധദുഷ്കൎമ്മങ്ങളെ (ലൂക്ക, ൩, ൧൯) ആക്ഷേപിച്ചു പറഞ്ഞു. ഉടനെ രാജാവ്
ക്രുദ്ധിച്ചു ഇതു മത്സരം എന്നു നിരൂപിച്ചു, ഇവൻ പ്രജകളെ എന്റെ നേരെ
ഇളക്കുവാൻ മതി എന്നു നടിച്ചു അവനെ അടുക്കെ മകൈർ എന്ന പാറക്കോ
ട്ടയിൽ തടവിൽ ആക്കിച്ചു. അതിനാൽ യരുശലേമിലേ പ്രധാനികളും ഉള്ളിൽ
സന്തോഷിച്ചു എന്ന് ഊഹിക്കാം. യേശുവോ അഗ്രേസരന്റെ വേലെക്കു
സമാപ്തി വന്ന പ്രകാരം കേട്ടിട്ടു താമസിയാതെ അനുതാപപ്രസംഗാദിപ്രവ
ൎത്തനം ഗലീലയിൽ ആരംഭിപ്പതിന്നു സമയമായി എന്നു ഗ്രഹിച്ചു (മത്താ.
മാൎക്ക) ഉടനെ അതിന്നായി പുറപ്പെട്ടു ചില പള്ളികളിൽ ഉപദേശിച്ചു തുടങ്ങി.
ഗലീലക്കാർ യരുശലേമിൽ കണ്ടതും മറ്റും ഓൎത്തു അവനെ സന്തോഷത്തോ
ടെ കൈക്കൊള്ളുകയും ചെയ്തു. ശിഷ്യന്മാരോ അന്നു താന്താങ്ങടെ വീടുകളിൽ
പോയി എന്നു തോന്നുന്നു (§ ൬൩).

പ്രവാചകന്നു പിതൃദേശത്തിൽ മാനം ഏറെയില്ല എന്ന് അറിഞ്ഞതു
കൊണ്ടത്രെ യേശു ഗലീലെക്കു ചെന്നു എന്നതു (യോ. ൪, ൪൩-൪൪) എത്ര
യോ വിപരീതമായി തോന്നുന്നുണ്ടു. യേശുവിന്റെ പിതൃദേശം ഗലീല അ
ല്ലാതെ മറ്റൊന്നും അല്ലല്ലോ. എന്നിട്ടും പ്രവാചകന്നു പിതൃദേശത്തിൽ മാനം
ഏറെ കിട്ടാൻ ഇല്ല എന്ന ന്യായത്തെ അറിഞ്ഞ സംഗതിയാലെ യേശു ഗ
ലീലയിൽ വന്നു കുടിയേറി എന്നു ചൊല്വത് എങ്ങിനെ. വിഷമമായ ൟ
വാക്കിന്റെ താൽപൎയ്യം ആവിതു: അയല്വക്കത്ത് ജനിച്ചും വളൎന്നുംകൊണ്ട
വരുടെ ഹീനത ഒക്കയും നമുക്കു ആവോളം ബോധിക്കകൊണ്ടും മുഖപരി
ചയം ഇല്ലാത്ത പരദേശികളുടെ ഊനക്കുറവുകൾ ക്ഷണത്തിൽ ബോധി
ക്കായ്കകൊണ്ടും മാനയോഗ്യനായ അയല്ക്കാരനിലും അധികം ഗുണാഗുണ
ങ്ങൾ ഒന്നും തിരിയാത്ത അന്യനെ ബഹുമാനിക്കുന്നതു ലോകപതിവായ ഒർ


15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/139&oldid=186358" എന്ന താളിൽനിന്ന് ശേഖരിച്ചത്