ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 THE FIRST THREE MONTHS' LABOURS IN GALILEE. (PART III. CHAP. II.

ക്ഷണിച്ചു. അവരുടെ മനസ്സ് അല്പം ഇളകിയ ശേഷം അവൻ യോസെ
ഫിന്റെ മകൻ അല്ലയോ എന്നു ചൊല്ലി, കേട്ട വാക്കുകളുടെ മാഹാത്മ്യത്തെ
അറിയാതെ അവങ്കൽ ഇടറി പോയി. അപ്പോൾ യേശു "വൈദ്യ നിനക്കു
തന്നെ ചികിത്സിക്ക" എന്ന പഴഞ്ചൊല്ലെ ഓൎപ്പിച്ചു, ഊൎക്കാരുടെ അവിശ്വാസം
നിമിത്തം ഇവിടെ വലിയ അതിശയങ്ങളെ ചെയ്തു തനിക്കു മാനം വരുത്തു
വാൻ പാടില്ല എന്നറിയിച്ചു, എലീയാഎലീശാ എന്നവരുടെ കാലത്തിൽ ആയ
പ്രകാരം ഇപ്പോഴും ദൂരസ്ഥന്മാരിൽ ദേവരക്ഷ അധികം വിളങ്ങുവാൻ സംഗതി
ഉണ്ട് എന്നു കാണിച്ചാറെ, തങ്ങളെ പുറജാതിക്കാരോട് ഉപമിക്കാമോ എന്നു
ചൊടിച്ചു കലഹിച്ചു പള്ളിയിൽനിന്നും ഊരിൽനിന്നും ഉന്തിത്തള്ളി കടുന്തൂക്ക
മുള്ള കുന്നിൽനിന്നു ചാടി കൊല്ലുവാനും നിനെച്ചു. അവനോ അവരിൽ കൂടി
ക്കടന്നു (യോ. ൯, ൫൯). ഈ ഓർ അതിശയം കാട്ടിയ ശേഷം വളൎന്ന ഊരേ
യും കീഴ്ഗലീലയേയും വിട്ടു വടക്കു കാനാ കഫൎന്നഹൂം മുതലായവ ഉള്ള
മേൽഗലീലയിൽ (നപ്തലിയിൽ, യോശു. ൨൦, ൭) പോകയും ചെയ്തു.

പിന്നത്തേതിൽ യേശു രണ്ടാമതും നചറത്തിൽ വന്നു തള്ളപ്പെട്ടതിനെ
കുറിച്ചു § ൭൮ ഒത്തു നോക്ക.

§ 62.

JESUS FIXES HIS ABODE AT CAPERNAUM.

കഫൎന്നഹൂമിലേ വാസം.

MATT. IV.

13 And leaving Nazareth, he came and dwelt in Capernaum, which is upon the sea
coast, in the borders of Zabulon and Nephthalim:

14 That it might be fulfilled which was spoken by Esaias the prophet, saying,

15 The land of Zabulon, and the land of Nephthalim, by the way of the sea, beyond
Jordan, Galilee of the Gentiles;

16 The people which sat in darkness saw great light; and to them which sat in the
region and shadow of death light is sprung up.

17 From that time Jesus began to preach, and to say, Repent: for the kingdom of
heaven is at hand.

LUKE IV.

31 And
came down to
Caper-
naum,
a city
of Gali-
lee.

അനന്തരം യേശു (നഹൂമിൻഊർ, "ആശ്വാസഗ്രാമം" എന്ന) കഫൎന്ന
ഹൂമെ തന്റെ ഊരാക്കി (മത്ത.൯, ൧). താൻ കൂലിക്ക് വീടു വാങ്ങിയോ (മത്ത. ൮,
൨൦) കേഫാവോടു കൂടെ പാൎത്തുവോ (മത്ത, ൧൭, ൨൪) എന്നു നിശ്ചയിപ്പാൻ പാ
ടില്ല. ദമഷ്കിൽ നിന്നു സമുദ്രത്തേക്കു നടക്കുന്ന നിരത്തും ജാതികൾ പാൎക്കുന്ന
ഗലീലയും യഹൂദൎക്ക് എത്രയും ഹീനമായി തോന്നുന്ന ഭൂമി ആയിട്ടും (യശ.
൯, ൧ƒ.) ഇരുട്ടിൽ പാൎക്കുന്ന ആ ദേശസ്ഥന്മാൎക്കു തന്നെ ജീവന്റെ വെളിച്ചം
വിശേഷാൽ ഉദിക്കേണ്ടതു (മത്ത.). സ്വൎഗ്ഗരാജ്യം സമീപിച്ചു, മാനസാന്തരവും
സുവിശേഷത്തിലേ വിശ്വാസവും ഇപ്പോൾ വേണം എന്നു യേശു അവി
ടെ ഘോഷിച്ചു പറഞ്ഞു തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/142&oldid=186361" എന്ന താളിൽനിന്ന് ശേഖരിച്ചത്