ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 65.] A BLIND AND DUMB DEMONIAC HEALED. 123

അനന്തരം പിശാചിന്റെ കഠോരകെട്ടിനാൽ കുരുടനും ഊമനും ആ
യൊരു മനുഷ്യനെ യേശു കഫൎന്നഹൂമിൽ സൌഖ്യമാക്കി, ജനങ്ങൾ സ്തംഭിച്ചു
ഇവൻ ദാവിദ്പുത്രനല്ലോ എന്നു പറകയും ചെയ്തു (മത്ത). എന്നാറെ യ
രുശലേമിൽനിന്നു വന്ന വൈദികന്മാർ ധൈൎയ്യം വരുത്തുകയാൽ (മാൎക്ക) പറീ
ശർ യേശുവിന്നു ജനരഞ്ജന ഇല്ലാതെ ആക്കുവാൻ ഉത്സാഹിച്ചു. ഇവനിലു
ള്ള (മാൎക്ക) ബെൾജബൂലേ കൊണ്ടല്ലാതെ ഭൂതങ്ങളെ അകറ്റുകയില്ല എന്നു
ദുഷിച്ചുകൊണ്ടിരുന്നു. അപ്പോൾ യേശു ആത്മശക്തിയാൽ അവരെ വിളിച്ചു
പറഞ്ഞിതു: സാത്താൻ തന്നെത്താൻ എങ്ങിനെ ആട്ടിക്കളയും(മാൎക്ക)? രാജ്യ
മോ ഊരോ കുടിയോ തങ്ങളിൽ ഇടഞ്ഞു ഛിദ്രിച്ചു പോയാൽ നിൽക്കുക ഇല്ല വീഴു
കേ ഉള്ളു (ലൂക്ക), സാത്താൻ സാത്താനെ പുറത്താക്കി എങ്കിൽ അവൻ രണ്ടായി
പോയി, അവന്റെ രാജ്യകഥയും തീൎന്നു സ്പഷ്ടം (മാൎക്ക). നിങ്ങളുടെ ശിഷ്യ
ന്മാരും ഭൂതങ്ങളെ നീക്കുന്നുവല്ലോ*; അതുവും ദുൎഭൂതസഹായത്താൽ എന്നുണ്ടോ?
അവർ അപ്രകാരം അല്പം മാത്രം സാധിപ്പിച്ചാലും ദേവനാമത്താലും വെളി
ച്ചശക്തിയാലും അല്ലാതെ വരികയല്ലല്ലോ. ആകയാൽ അവർ നിങ്ങൾക്ക്
ന്യായം വിധിക്കും. ഞാനോ ശത്രുക്കൾക്കും തിരിയുന്ന ദേവവിരലിനാലും
(ലൂക്ക. ൨ മോ. ൮, ൧൯) ആത്മാവിനാലും നീക്കുന്നു എങ്കിൽ ദേവവാഴ്ചയും മ
ശീഹകാലവും ഉദിച്ചു സ്പഷ്ടം (മത്ത. ലൂക്ക.). അത് ഒർ ഉപമയാൽ തെളിയി
ച്ചതു (യശ. ൪൯, ൨൪ƒ): തന്റെ കോട്ടയെ സൂക്ഷിച്ചു രക്ഷിക്കുന്ന ഒരു വീ
രനെ ജയിച്ചു ആയുധങ്ങളെ എടുത്തു കെട്ടിവെച്ചതല്ലാതെ അവൻ കവൎന്നു
സ്വരൂപിച്ചതിനെ എടുപ്പാൻ കഴികയില്ല. ഇപ്രകാരം പിശാചിന്റെ കൊ
ള്ളയെ പറിച്ചെടുക്കുന്ന ഒരുവനെ കാണുന്നുവല്ലോ. ആകയാൽ അവൻ
സാത്താനെ ജയിച്ചു തുടങ്ങിയ മഹാവീരൻ എന്നു പ്രസിദ്ധം (യശ.
൫൩, ൧൨).

ഇങ്ങിനെ രണ്ടു രാജ്യങ്ങൾ തമ്മിൽ എതിൎക്കുന്ന യുദ്ധത്തിൽ മൂന്നാമതൊ
രു പക്ഷം ഇല്ല. എന്നോടു കൂടെ ചേൎക്കാത്തവൻ ചിതറിക്കുന്നു. ആകയാൽ
എന്റെ പക്ഷത്തിൽ നില്ക്കാത്ത നിങ്ങൾ സാത്താനെ സേവിക്കയത്രെ ചെ
യ്യുന്നു (മത്താ, ലൂക്ക). എല്ലാ പാപത്തിന്നും ദേവദൂഷണത്തിന്നും മോചനം ഉ
ണ്ടു, പുത്രനെ ദുഷിച്ചാലും ക്ഷമിക്കപ്പെടും. സദാത്മാവെ ദുഷിക്കുന്നവന്നോ
ഈ യുഗത്തിലും വരുന്നതിലും ക്ഷമയില്ല തീരാത്ത കുറ്റമേ ഉള്ളു. അതി
ന്റെ അൎത്ഥം എന്തെന്നാൽ: അറിയായ്മയാൽ ഉണ്ടാകുന്ന പാപങ്ങൾക്കും ദൂഷ
ണങ്ങൾക്കും സത്യപ്രകാശനത്താൽ പാപബോധവും അനുതാപവും ജനി
ച്ചാൽ ദേവകരുണയാൽ പരിഹാരം ഉണ്ടു. ദേവപുത്രനെ ഹിംസിച്ച ശൌ
ലിന്നും വന്നുവല്ലൊ. സദാത്മാവ് ഒരു മനുഷ്യനെ പ്രകാശിപ്പിച്ചു സത്യത്തെ
തോന്നിച്ച ശേഷം ദുഷിച്ചാലോ ആ മനുഷ്യനെ യഥാസ്ഥാനത്താക്കേണ്ടതി
ന്നു ഒർ ഉപായവും ഇല്ല: കരുണ അവനെ വലിച്ചാലും ശിക്ഷകൾ തെളി
ച്ചാലും ഒന്നും ഏശുകയില്ല, പൈശാചമായ ഒരു ഭ്രാന്ത് അവനിൽ വേരൂന്നി


*പറീശന്മാരുടെ മഠങ്ങളിൽ ദേവനാമകീൎത്തനം ശലൊമോന്യമന്ത്രം ഔഷധം മുതലായവകൊണ്ടു
ഭൂതങ്ങളെ ഇളക്കി രോഗികളുടെ മൂക്കിൽനിന്നു വലിച്ചെടുക്കുന്ന ഒരു വിധമായ വിദ്യ ഉണ്ടായി എന്നു
യോസേഫ് പറയുന്നു (അപോ. ൧൯, ൧൩).

16*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/147&oldid=186366" എന്ന താളിൽനിന്ന് ശേഖരിച്ചത്