ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

Matt. VIII.

21. And another of his disciples said
unto him, Lord, suffer me first to go and
bury my father.

22. But Jesus said unto him, Follow
me: and let the dead bury their
dead.

Luke IX.

61 And another also said, Lord, I will follow thee;
but let me first go bid them farewell, which are at
home at my house.

62 And Jesus said unto him, No man, having put
his hand to the plough, and looking back, is fit for
the kingdom of God.

ഉപമാപ്രസംഗം കഴിച്ച നാൾ സന്ധ്യയായാറെ (മാൎക്ക. ൪, ൩൫) യേശു
പിന്നേയും വളരെ പുരുഷാരങ്ങളെ തന്നെ ചൂഴുന്നതു കണ്ടിട്ടു പൊയ്കയുടെ
അക്കരെ കടപ്പാൻ കല്പിച്ചു. പടകിൽ കയറുമാറായപ്പോൾ ചില അൎദ്ധശി
ഷ്യന്മാർ മുൽപുക്കു യേശുവോട് കൂടെ ചെല്ലുവാൻ മനസ്സു കാട്ടി. അതാർ എ
ന്നാൽ മുമ്പെ ഒരു വൈദികൻ (മത്ത). നീ എവിടെ എല്ലം പോകുന്നു എങ്കി
ലും ഞാൻ പിൻ‌വരാം എന്നതിന്നു യേശു കുറുനരികൾക്കു കുഴികളും പക്ഷിക
ൾക്കു പാൎപ്പിടവും ഉണ്ടു, മനുഷ്യപുത്രന്നു തല ചായ്പാനും സ്ഥലം ഇല്ല എന്നു
ചൊല്ലി ആയാളുടെ ഹൃദയത്തിൽ ഒളിച്ചു കാണുന്ന ദുരാശയെ ആക്ഷേപിച്ചു.
മറ്റവനെ യേശു താൻ വിളിച്ചു (ലൂക്ക). അവനും പോരുവാൻ മനസ്സായ
പ്പോൾ അന്നു മരിച്ച അച്ശനെ കുഴിച്ചിട്ടുവാൻ ഇട തരേണ്ടതിന്നു അപേ
ക്ഷിച്ചു പക്ഷെ യേശുവിന്റെ യാത്രയെ അല്പം താമസിപ്പിപ്പാൻ വിചാരി
ച്ചു. എങ്കിലും ആത്മമരണത്തിൽ ഉള്ളവർ ശവസംസ്കാരത്തിന്നു മതി, നീ ജീ
വവിത്തുള്ളവനാകയാൽ ദുഃഖം മറന്നു ദേവരാജ്യത്തെ അറിയിപ്പാൻ കൂടെ വ
രിക എന്നു യേശു അരുളിച്ചെയ്തു. മൂന്നാമൻ (ലൂക്ക.) മനസ്സായിരുന്നിട്ടും മുമ്പെ
വീട്ടുകാരെ സല്ക്കരിപ്പാൻ ഭാവിച്ചു. അവനെ യേശു രാജ്യകൃഷിക്കു കൈയിട്ട
വൻ പിന്നോക്കം നോക്കി പണ്ടേത്ത കാൎയ്യാദികളെ വിചാരിച്ചാൽ ഈ പ്രവൃ
ത്തിക്ക് അയോഗ്യനായി വരുന്നു എന്നു ശാസിച്ചു വിടുകയും ചെയ്തു.

ൟ മൂവർ ആരെന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ അടങ്ങുന്ന മൂന്നു ശിഷ്യർ
എന്ന് ഒരു പക്ഷം ഉണ്ടു. ദ്രവ്യാസക്തി വിടാത്ത വൈദികൻ എന്ന ഒന്നാ
മൻ കറിയൊത്ത് ഊൎക്കാരനായ യഹൂദാവും, ഖിന്നഭാവമുള്ള രണ്ടാമൻ തോ
മാവും (യോ.൧൧, ൧൬), മൂന്നാമൻ സ്വജനങ്ങളെ അന്നല്ല പിന്നേതിൽ അ
ത്രെ സല്ക്കരിച്ചു (ലൂക്ക, ൫, ൨൮) വിട്ടുപോയ മത്തായും ആയിരിക്കും എന്ന്
ചൊല്ലുന്നു. അതിന്നു യാതൊരു നിശ്ചയവും ഇല്ല താനും.

§ 71.

THE LAKE CROSSED. THE TEMPEST STILLED.

കടൽ യാത്രയും കൊടുങ്കാറ്റിൻ ശാന്തിയും.

MATT. VIII.

23 And when he was
entered into a ship, his
disciples followed him.

24 And, behold, there
arose a great tempest in
the sea, insomuch that
the ship was covered with

MARK. IV.

35 And the same day, when the even
was come, he saith unto them, Let us
pass over unto the other side.

36 And when they had sent away the
multitude, they took him even as he
was in the ship. And there were also
with him other little ships.

LUKE VIII.

22 Now it came to pass on a
certain day, that he went into
a ship with his disciples: and
he said unto them, Let us go
over unto the other side of the
lake. And they launched forth.

23 But as they sailed he fell

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/154&oldid=186373" എന്ന താളിൽനിന്ന് ശേഖരിച്ചത്