ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 THE FIRST THREE MONTHS’ LABOURS IN GALILEE. (PART III. CHAP. II.

Matt. IX.

them, Can the children of
the bridechamber mourn,
as long as the bridegroom
is with them? but the days
will come, when the bride-
groom shall be taken from
them, and then shall they
fast.

16 No man putteth a
piece of new cloth unto
an old garment, for that
which is put in to fill it up
taketh from the garment,
and the rent is made worse.

17 Neither do men put
new wine into old bottles:
else the bottles break, and
the wine runneth out, and
the bottles perish: but they
put new wine into new bot-
tles, and both are pre-
served.

Mark II.

19 And Jesus said unto them,
Can the children of the bride-
chamber fast, while the bride-
groom is with them? as long as
they have the bridegroom with
them, they cannot fast.

20 But the days will come, when
the bridegroom shall be taken
away from them, and then shall
they fast in those days.

21 No man also seweth a piece
of new cloth on an old garment:
else the new piece that filled it
up taketh away from the old, and
the rent is made worse.

22 And no man putteth new
wine into old bottles: else the
new wine doth burst the bottles,
and the wine is spilled, and the
bottles will be marred: but new
wine must be put into new
bottles.

Luke V.

ye make the children of the bride-
chamber fast, while the bridegroom
is with them?

35 But the days will come, when
the bridegroom shall be taken away
from them, and then shall they fast
in those days.

36 And he spake also a parable
unto them, No man putteth a piece of
a new garment upon an old; if other-
wise, then both the new maketh a
rent, and the piece that was taken out
of the new agreeth not with the old.

37 And no man putteth new wine
into old bottles: else the new wine
will burst the bottles, and be spilled,
and the bottles shall perish.

38 But new wine must be put into
new bottles; and both are preserved.

39 No man also having drunk old
wine straightway desireth new: for
he saith, The old is better.

യേശു ഗദരയിൽനിന്നു മടങ്ങി വന്നു കരെക്ക് ഇറങ്ങി വലിയ പുരുഷാരത്തിൻ മദ്ധ്യേ നില്ക്കു
മ്പോൾ തന്നെ യായിർ എന്ന പള്ളിമൂപ്പൻ അണഞ്ഞു മരിപ്പാറായ മകൾക്കു വേണ്ടി കെഞ്ചിയാചിച്ചു
എന്നു മാൎക്ക. ൫, ൨൧ƒ ലൂക്ക. ൮, ൪൦ƒ കേൾക്കുന്നു. മത്തായോ (൯, ൧൮; “അകത്തുവന്നു” എന്നു
തന്നെ അല്ല “വന്നു” എന്നത്രെ കാണ്മു) ഉപവാസചോദ്യം തൊട്ടു യേശു സ്നാപകശിഷ്യരോട്
സംഭാഷിക്കുമ്പോൾ തന്നെ യായിർ വന്നു എന്നു പറയുന്നു. എന്നിട്ടും സുവിശേഷകർ മൂവരും
ചൊല്ലുന്നതു തമ്മിൽ വിപരീതമുള്ളതല്ല. എങ്ങിനെ എന്നാൽ യേശു പടകിൽനിന്നു കിഴിഞ്ഞു
കാത്തു നില്ക്കുന്ന പുരുഷാരത്തോട് ചേൎന്ന ഉടനെ അടുത്തു നില്ക്കുന്ന യോഹനാന്യർ ഉപവാസ
ത്തെ കുറിച്ചു ചോദിച്ചു തുടങ്ങി എന്നും, സംഭാഷണം കുറഞ്ഞോന്നു നടന്നതിൽ പിന്നെ യായിരും എ
ത്തി തന്റെ അപേക്ഷയെ കഴിച്ചു എന്നും നിനെപ്പാൻ സംഗതി ഉണ്ടു. ഇപ്രകാരം മൂവരും ചൊന്നതു
വഴിയായി വന്നു. പിന്നെ മൂവരും ഈ ഉപവാസചോദ്യത്തെ ലേവിയുടെ വിട്ടിൽ ഉണ്ടായ സദ്യ
യോട് ചേൎത്തു വൎണ്ണിച്ചതു ആശ്ചൎയ്യമല്ല: അതിലും ഇതിലും ഒരു പോലെ യേശുവിന്റെ കാൎയ്യപുതുക്ക
ത്തോട് എതിൎത്തു നില്ക്കുന്ന പഴയ യഹൂദാത്മാവു വിളങ്ങി വരുന്നു. കൎമ്മനീതിയിലും യമദമങ്ങളിലും
രസിക്കുന്ന പറീശൎക്കും യോഹനാന്യൎക്കും ഒരു പോലെ യേശുവിന്റെ ദിവ്യസൌമ്യതയും നീതിഹീന
രോട് ഉണ്ടായ കനിവും മറ്റും വെറുപ്പു തോന്നുകയും അതിൻ നിമിത്തം ഗുരുവിൽ കുറ്റം ചുമത്തുകയും
ചെയ്തതു കൊണ്ടു സുവിശേഷകർ കാലസൂക്ഷ്മത്തെ അല്ല കാൎയ്യസംബന്ധത്തെ പ്രമാണിച്ചിട്ടു ഇരുപ
ക്ഷക്കാൎക്കും യേശുവിൻ നേരെ ഉണ്ടായ നീരസത്തെ ഒന്നോടൊന്നു ചേൎത്തു വിവരിക്കുന്നു. കാലക്രമ
ത്തെ സൂക്ഷിച്ചാലോ മേൽ കാണിച്ച വിധത്തിൽ അല്ലാതെ വൃത്താന്തങ്ങളെ വഴിപ്പെടുത്തുവാൻ കഴിക
യില്ല. മത്ത. ൯, ൧൪ൽ “അപ്പോൾ” എന്ന കാലവാചിയും അതിനെ തടുക്കുന്നില്ല. “അപ്പോൾ” എ
ന്നു വെച്ചാൽ അതേ നിമിഷം, അതേ മണിക്കൂറ്, അതേ ദിവസം, അതേ ആഴ്ചവട്ടം, അക്കാലം, എന്നി
ങ്ങിനെ നാനാവിധമായ അൎത്ഥങ്ങൾ അടങ്ങുന്നുണ്ടല്ലോ. അതുകൊണ്ടു ക്ഷണത്തിൽ തീൎച്ച വരുത്തു
വാൻ ഇത്തര കാലാവാചികൾ മതിയല്ല; കാലക്രമത്തെ ഉദ്ദേശിക്കുന്ന സൂചകങ്ങളെ ഒക്കത്തക്ക ശോധന
ചെയ്തിട്ടു വേണം നിശ്ചയിപ്പാൻ.

സ്നാപകന്റെ ശിഷ്യന്മാർ (മത്ത.) ഗുരു തടവിൽ ഇരിക്കുന്നതും ഇസ്ര
യേൽ ശുദ്ധീകരണത്തിന്നു മുടക്കം വന്നതും വിചാരിച്ചിട്ടു സദ്യകൾ അല്ല
ഉപവാസം തന്നെ വേണ്ടത് എന്നു നിരൂപിച്ചു. പറീശന്മാരും (മാൎക്ക. ലൂക്ക.)
യേശുവെ താഴ്ത്തേണ്ടതിന്നു അവരോടു കൂടി ഉപവാസക്കുറവിനെ ശാസിച്ചു.
എന്നാറെ യേശു സ്നാപകന്റെ അന്ത്യസാക്ഷ്യത്തെ ഓൎപ്പിച്ചു (യോ, ൩, ൨൯).
മണവാളൻ ഉള്ളേടം കല്ല്യാണക്കാർ ഖേദിക്കയും നോല്ക്കുകയും ഇല്ലല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/158&oldid=186377" എന്ന താളിൽനിന്ന് ശേഖരിച്ചത്