ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

നചറത്തിൽ രണ്ടാം പ്രാവശ്യം തള്ളപ്പെട്ട ശേഷം യേശു ചുറ്റുമുള്ള ഊ
രുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിക്കയും ചെയ്തു എന്നു മാൎക്ക. (൬, ൬)
ചൊല്ലുന്നു. ഇതു പൎവ്വതപ്രസംഗത്തിൻ മുമ്പെയുള്ള ഘോഷണയാത്ര ത
ന്നെ എന്നതിനെ കുറിച്ചു § ൬൫ലേ സൂചകത്തെ ഒത്തു നോക്ക. ഗലീലപ്ര
യാണവിവരങ്ങൾ അടങ്ങുന്ന ആ രണ്ടാം വൃത്താന്തമാലയുടെ (§§ ൭൯—
൮൬) ആരംഭം ഇതു തന്നെ. ഒന്നാം വൃത്താന്തമാലയിൽ (§§ ൬൫—൭൮) വി
ശേഷാൽ കഫൎന്നഹൂമിൽ തന്നെ നടന്ന കൎത്തൃവേല വൎണ്ണിച്ചിരിക്കേ ഇനി
മേലാൽ ഊർസഞ്ചാരമേ പ്രധാനം. പൎവ്വതപ്രസംഗത്തിൽ പിന്നെ യേശു
തിരികെ സ്വപട്ടണത്തിൽ വന്നു ചില അതിശയങ്ങളെ ചെയ്തെങ്കിലും ഒരേക
ദിവസത്തിൽ അധികം അവിടെ പാൎപ്പാൻ മനസ്സില്ലാതേയും ശിഷ്യരുടെ
അപേക്ഷയെ കൂട്ടാക്കാതേയും ക്ഷണത്തിൽ പുതു പ്രയാണത്തിന്നു പുറ
പ്പെട്ടു എന്നു കേൾ്ക്കുന്നു (§ ൮൬).

എന്നാൽ നചറത്തെ വിട്ടിട്ടു യേശു ഗലീലയിൽ ഊരും നാടും കടന്നു ദേവ
രാജ്യം ആരംഭിച്ചു എന്നു പള്ളിതോറും ഘോഷിച്ചു പല ബാധാരോഗശാന്തി
കളാലും വചനത്തെ പ്രമാണിപ്പിച്ചു, സുറിയ നാട് എങ്ങും കീൎത്തിതനായി,
ഗലീല ദശപുരി * യരുശലെം യഹൂദ പരായ്യ മുതലായ ദേശങ്ങളിൽനിന്നും ജ
നങ്ങൾ വന്നു കൂടി ചെല്ലുകയും ചെയ്തു.

§ 80.

A NIGHT IN PRAYER ON THE MOUNT. THE TWELVE CHOSEN.

പൎവ്വതത്തിലേ പ്രാൎത്ഥനയും പന്തിരുവരെ വരിച്ചതും.

MATT.V.

1 And
seeing
the mul-
titudes,
he went
up into
a mount-
ain: and
when
he was
set, his
disci-
ples
came
unto
him:

MARK III.

13 And he goeth up into a mountain, and
calleth unto him whom he would: and they
came un to him.

14 And he ordained twelve, that they should
be with him, and that he might send them
forth to preach,

15 And to have power to heal sicknesses,
and to cast out devils:

16 And Simon he surnamed Peter:

17 And James the son of Zebedee, and John
the brother of James; and he surnamed them
Boanerges, which is, The sons of thunder:

18 And Andrew, and Philip, and Bartholomew,
and Matthew, and Thomas, and James the
son of Alphæus, and Thaddæus, and Simon
the Canaanite.

19 And Judas Iscariot, which also betrayed
him: . . .

LUKE VI.

12 And it came to pass in those days,
that he went out into a mountain to pray,
and continued all night in prayer to
God.

13 And when it was day, he called
unto him his disciples: and of them
he chose twelve, whom also he named
apostles;

14 Simon, (whom he also named Peter,)
and Andrew his brother, James and John,
Philip and Bartholomew,

15 Matthew and Thomas, James the son
of Alphæus, and Simon called Zelotes,

16 And Judas the brother of James, and
Judas Iscariot, which also was the traitor.

17 And he came down with them, and
stood in the plain, and the company of
his disciples, . . .

എന്നാൽ ൟ വലിയ പുരുഷാരങ്ങളെ കണ്ടിട്ടു യേശു ഗലീലക്കടലിൻ അ
രികത്തുള്ള താണപ്രദേശത്തെ വിട്ടു പടിഞ്ഞാറെ മലനാട്ടിൽ ചെന്നു (മത്ത.
മാൎക്ക.). ഇന്ന ദിക്കു എന്നു സുവിശേഷത്തിൽ കേൾക്കുന്നില്ല; എന്നാൽ അതു


* ആ ൧൦ രോമപട്ടണങ്ങളിൽ ബെത്ത് ശാൻ (൧ ശമു. ൩൧, ൧൦) മാത്രം യൎദ്ദനിക്കരയിൽ ഉള്ളതു,
ശേഷം ഗദര (§ ൭൨) ഗരസ, പെല്ല, ഹിപ്പു, കനഥ, റബ്ബത്ത്, അബീല മുതലായതു യൎദ്ദനക്കരയിൽ
ഫിലിപ്പിന്റെ ഇടവകയിൽ തന്നെ. അവറ്റിന്നു ദമഷ്കിനോടും ഒരു വിധമായ ചേൎച്ച ഉണ്ടായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/166&oldid=186385" എന്ന താളിൽനിന്ന് ശേഖരിച്ചത്