ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 111.] THE GOOD SHEPHERD. 221

ക്കോൽ എടുത്തുകളഞ്ഞിട്ടു (ലൂക്ക. ൧൧, ൫൨) വേദപ്പൊരുൾ ഇന്നതു, ദേവേഷ്ടം
ഇന്നതു, കല്പനാസൂക്ഷം ഇന്നതു, നീതിമാൎഗ്ഗം ഇന്നത് എന്നും മറ്റും താ
ന്തോന്നികളായി ഉപദേശിക്കയും സമ്മതിക്കാത്തവരെ ഹിംസിച്ചു തള്ളു
കയും, അസഹ്യമായ ഭാരങ്ങളെ ചുമപ്പിച്ചു കൊണ്ടു (ലൂക്ക. ൧൧, ൪൬) മനുഷ്യൎക്കു സ്വ
ൎഗ്ഗരാജ്യത്തെ അടച്ചു വെക്കുകയും (മത്ത. ൨൩, ൧൩), ഇങ്ങിനെ ദൈവത്തി
ന്നും മനുഷ്യൎക്കും മദ്ധ്യസ്ഥന്മാരായി നില്ക്കുകയും ചെയ്യുന്ന പറീശരും വൈദി
കരും തന്നെ. കവൎച്ച, ഹിംസ, കുല, സംഹാരം (൧൦) എന്നീവക അല്ലാതെ
മറെറാന്നും അവരാൽ ഉണ്ടാകയില്ല. യേശു എന്ന വാതിലൂടെ കടക്കുന്ന ആ
ടുകൾ്ക്കോ ഒരുനാളും മുട്ടു വരാതെ നിത്യ മേച്ചലും സുഖവും വഴിഞ്ഞും കവി
ഞ്ഞും വരുന്നു.

൩.) മൂന്നാം ഉപമയിലും (൧൧–൧൮) യേശു ഒന്നാമതിൽ എന്ന പോലെ
നല്ല ഇടയനോടു തന്നെ താൻ സദൃശപ്പെടുത്തുന്നു. എന്നിട്ടും രണ്ടും സമം
അല്ല. ഒന്നാമതിൽ പ്രമാണം എന്തെന്നാൽ: വാതിലൂടെ കടക്കാതെ കവൎച്ച
ക്കാരായി ആട്ടാലയിൽ കടന്ന പറീശൎക്കും വാതിലാളൻ തുറന്നിട്ടു ന്യായപ്രകാ
രം ഇടയസ്ഥാനത്തിൽ കയറിയ ക്രിസ്തന്നും ഉള്ള ഭേദാഭേദം തന്നെ. മൂന്നാം
ഉപമയിൽ ഒത്തു നോക്കുന്നതോ ഇടയനേയും കവൎച്ചക്കാരേയും എന്നല്ല,
നല്ല ഇടയനേയും നിസ്സാര കൂലിക്കാരനേയും ഇരുവൎക്കുള്ള മഹാ വലി
യ വ്യത്യാസത്തെയും തന്നെ. കൂലിക്കാരൻ വേറെ, കവൎച്ചക്കാരൻ വേറെ.
ഇവനെ പോലെ അവനും ന്യായംകെട്ട വിധത്തിലും ദുഷ്പ്രവൃത്തിക്കായിട്ടും
ആട്ടാലയിൽ പുക്കു എന്നല്ലല്ലോ, ഉടമസ്ഥൻ ക്രമപ്രകാരം അവനെ വിളി
ച്ചു കൂലി നിശ്ചയിച്ചു ആടുകളുടെ മേൽവിചാരണയെ തൽകാലം അവന്റെ
കൈയിൽ ഏല്പിക്കയും ചെയ്തു. പിന്നെ കവൎച്ച അല്ല അവന്റെ കുറ്റം, ചെ
ന്നായെ കണ്ടിട്ടു മണ്ടിപ്പോക എന്ന ഭീരുത്വം ഉപേക്ഷ ഉദാസീനത ഇതേ
അവന്റെ അപരാധം. അനൎത്ഥകാലത്തിൽ ആടുകൾ്ക്കു വേണ്ടി പൊരുതു ക
ഷ്ടിച്ചു ചാവാൻ മനസ്സില്ലാതെ ആടുകളെ വെറുതെ വിട്ടു ഓടി പോകും. നല്ല
ഇടയനോ ചെന്നായെ കണ്ടിട്ടു ആടുകളുടെ രക്ഷക്കായി പൊരുതു സ്വപ്രാ
ണനേയും അവൎക്കു വേണ്ടി വിടും. ചെന്നായി ആരെന്നാൽ ഒന്നാം ഉപമ
യിൽ കള്ളനും കവൎച്ചക്കാരനും എന്ന പേർ ഇട്ട പറീശപക്ഷം തന്നെ. ഇ
വർ അല്ലയോ ആദ്യം മുതൽ അവസാനംവരെ നല്ല ഇടയനായ യേശുവെ
ദ്വേഷിച്ചു കഷ്ടഹിംസാദികളെ അനുഭവിപ്പിച്ചതു. പറീശദുരാത്മാവിനോട്
അല്ലയോ പൊരുതിട്ടു യേശു സ്വപ്രാണനെ വിട്ടതു. മേല്ക്കുമേൽ അവരിൽ
വൎദ്ധിച്ചും മുഴുത്തും വന്ന കുലപാതകകാംക്ഷ നിമിത്തം തന്നെ (യോ. ൮,
൪൪) ആദ്യം “കള്ളൻ” എന്നു പേർ ധരിച്ചവന്നു ഇപ്പോൾ “ചെന്നായി” എ
ന്ന നാമധേയം ഉണ്ടു; മാനുഷഗുണങ്ങളെ മിക്കതും വിട്ടു ചെന്നായ്ക്ക് ഒത്ത
മൃഗപ്രായനും രക്തപ്രിയനുമായി ചമഞ്ഞല്ലോ. പിന്നെ കൂലിക്കാരൻ ആരെ
ന്നു ചോദിച്ചാൽ ആടുകളെ മേച്ചു പരിപാലിക്കേണ്ടതിന്നു ദിവ്യ, നിയോഗവും
അധികാരവും ലഭിച്ചിരുന്ന അഹരോന്യരും ലേവ്യരും ആകുന്ന പ്രമാണികൾ
തന്നെ. ചീന്തുന്ന ചെന്നായ്ക്കു തുല്യ പറീശപക്ഷം ഇസ്രയേലിൽ കൎത്തൃത്വം
നടത്തുവാൻ കഴിയാത്തവണ്ണം സഭാമൂപ്പന്മാരായ ഇവർ എതിൎത്തുനിന്നു ജന

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/245&oldid=186464" എന്ന താളിൽനിന്ന് ശേഖരിച്ചത്